Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഛത്തീസ്ഗഡ് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ മനോജ് സിങ് മാണ്ഡവി അന്തരിച്ചു

text_fields
bookmark_border
ഛത്തീസ്ഗഡ് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ മനോജ് സിങ് മാണ്ഡവി അന്തരിച്ചു
cancel

റായ്പൂർ: ഛത്തീസ്ഗഡ് നിയമസഭാ ഡെപ്യൂട്ടി സ്പീക്കറും മുതിർന്ന കോൺഗ്രസ് എം.എൽ.എയുമായ മനോജ് സിങ് മാണ്ഡവി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.

58 കാരനായ മാണ്ഡവിയെ ഹൃദയാഘാതത്തെ തുടർന്ന് ധംതാരി ടൗണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പുലർച്ചെ മരണം സംഭവിക്കുകയായിരുന്നുവെന്ന് സംസ്ഥാന കോൺഗ്രസ് വക്താവ് വി സുശീൽ ആനന്ദ് ശുക്ല പറഞ്ഞു.

മൂന്ന് തവണ എം.എൽ.എയായ മാണ്ഡവി പാർട്ടിയുടെ ബസ്തർ മേഖലയിലെ പ്രമുഖ ഗോത്രനേതാവാണ്. 2000-നും 2003-നും ഇടയിൽ അധികാരത്തിൽ വന്ന അജിത് ജോഗി സർക്കാരിന്റെ കാലത്ത് ആഭ്യന്തര, ജയിൽ വകുപ്പ് സഹമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chhattisgarh Assembly deputy Speaker Manoj Singh dies of heart attack
Next Story