Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉപയോഗശൂന്യമായ...

ഉപയോഗശൂന്യമായ ചുണ്ണാമ്പുഖനിയിൽ മനുഷ്യനിർമിത വനം സൃഷ്ടിക്കാനൊരുങ്ങി ഛത്തിസ്​ഗഢ്​

text_fields
bookmark_border
ഉപയോഗശൂന്യമായ ചുണ്ണാമ്പുഖനിയിൽ മനുഷ്യനിർമിത വനം സൃഷ്ടിക്കാനൊരുങ്ങി ഛത്തിസ്​ഗഢ്​
cancel

ദുർഗ്​: ഉപയോഗശൂന്യമായ ചുണ്ണാമ്പുഖനിയെ രാജ്യത്തെ ഏറ്റവും വലിയ മനുഷ്യനിർമിത വനമാക്കി മാറ്റാനൊരുങ്ങി ഛത്തിസ്​ഗഢ്​​ സർക്കാർ. ദുർഗ്​ ജില്ലയിലെ ​​ നന്ദിനി ചുണ്ണാമ്പ്​ ഖനിയാണ്​ കാടായി മാറാനൊരുങ്ങുന്നത്​. 880 ഏക്കർ വരുന്ന പ്രദേശത്ത്​ മൂന്നുവർഷത്തിനകം 80,000 മരങ്ങൾ തളിരിടും. മൂന്നു കോടിയാണ്​ ചെലവ്​.

ഇത്​ ജില്ല മിനറൽ ഫൗണ്ടേഷൻ വഹിക്കും. ​ ജില്ല ഭരണകൂടത്തി​‍െൻറ മേൽനോട്ടത്തിൽ മരങ്ങൾ വെച്ചുപിടിപ്പിക്കുന്ന പ്രവൃത്തി ഉടൻ ആരംഭിക്കാനാണ്​ തീരുമാനം. മുഖ്യമന്ത്രി ഭൂപേഷ്​ ബാഘേൽ മുൻ​ൈകയെടുത്താണ്​ പദ്ധതി ആസൂത്രണം ചെയ്​തിരിക്കുന്നത്​. ​ പ്രദേശത്ത് ഒരു വലിയ തണ്ണീർത്തടമുണ്ട്, അവിടെ വിസിൽ ഡക്ക്, ഓപ്പൺബിൽ സ്​റ്റോർക്ക് തുടങ്ങിയ അപൂർവയിനം പക്ഷികളെ കാണാം. തടാകത്തിന് ചുറ്റുമുള്ള പ്രദേശം പക്ഷിപ്രജനനത്തിനായി വികസിപ്പിക്കുമെന്ന് ദുർഗ് ഡിവിഷൻ ഫോറസ്​റ്റ്​ ഓഫിസർ (ഡി.എഫ്.ഒ) ധംഷിൽ ഗൻവീർ പറഞ്ഞു.


ആദ്യഘട്ട പ്രവൃത്തി വിജയിച്ചാൽ 2500 ഏക്കറിലേക്ക്​ വ്യാപിപ്പിക്കും​. പദ്ധതി യാഥാർഥ്യമായാൽ, ഖനനം ഉപേക്ഷിച്ചഭൂമി​യിൽ പ്രകൃതിയുടെ ആവാസവ്യവസ്​ഥയെ എങ്ങനെ തിരികെ കൊണ്ടുവരാമെന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമായിരിക്കുമിതെന്നും ധംഷിൽ കൂട്ടിച്ചേർത്തു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chhattisgarh
News Summary - Chhattisgarh: Abandoned Durg mine to be site of India's biggest man-made forest
Next Story