Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിശാഖപട്ടണത്തിന്​...

വിശാഖപട്ടണത്തിന്​ പുറമെ ഛത്തീസ്​ഗഢിലും വിഷവാതകചോർച്ച; ഏഴുപേർ ആശുപത്രിയിൽ

text_fields
bookmark_border
വിശാഖപട്ടണത്തിന്​ പുറമെ ഛത്തീസ്​ഗഢിലും വിഷവാതകചോർച്ച; ഏഴുപേർ ആശുപത്രിയിൽ
cancel

ന്യൂഡൽഹി: വിശാഖപട്ടണത്തിന്​ പുറമെ ഛത്തീസ്​ഗഢിലും വിഷവാതകചോർച്ച. ഏഴുതൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു​. ഗുരുതരമായി ആരോഗ്യപ്രശ്​നങ്ങൾ അനുഭവപ്പെട്ട മൂന്നുപേരെ റായ്​പൂരിലെ ആശുപത്രിയിലേക്ക്​ വിദഗ്​ധ ചികിത്സക്കായി മാറ്റി. ഛത്തീസ്​ഗഢിലെ റായ്​ഗഢ്​​ ജില്ലയി​ലെ പേപ്പർ മില്ലിലാണ്​ സംഭവം. പേപ്പർ മില്ല്​ തുറന്ന്​ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ചോരുകയായിരുന്നു. 

വിഷവാതകം ചോർന്നത്​ സംബന്ധിച്ച വിവരമൊന്നും ലഭിച്ചിരുന്നി​ല്ലെന്നും ആശുപത്രി അധികൃതരാണ്​​ സംഭവം അറിയിച്ചതെന്നും റായ്​ഗഢ്​​ ​പൊലീസ്​ സൂപ്രണ്ട്​ സന്തോഷ്​ സിങ്​ അറിയിച്ചു. 

ബുധനാഴ്​ച രാത്രിയിലാണ്​ വിഷവാതകം ചോർന്നതെന്നാണ്​ വിവരം. ലോക്​ഡൗണിനെ തുടർന്ന്​ മില്ല്​ അടച്ചിട്ടിരിക്കുകയായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chhattisgarhgas leakmalayalam newsindia news
News Summary - Chhattisgarh: 7 hospitalised after gas leak at paper mill -India news
Next Story