കോവിഡ് പടരുന്നു; ഛത്തീസ്ഗഡിൽ പത്തു ജില്ലകളിൽ സമ്പൂർണ ലോക്ഡൗൺ
text_fieldsറായ്പുർ: േകാവിഡ് നിരക്ക് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഛത്തീസ്ഗഡിെൻറ തലസ്ഥാനമായ റായ്പുർ ഉൾപ്പെടെ പത്തു ജില്ലകളിൽ കർശന ലോക്ഡൗൺ. റായ്പുരിൽ മാത്രം ദിവസവും 900 മുതൽ 1000 വെര കേസുകൾ ദിവസേന റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതേ തുടർന്ന് നിരവധി പ്രദേശങ്ങൾ കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചു.
റായ്പുരിന് പുറമെ ജഷ്പുർ, ബലോഡ ബസാർ, ജൻജ്ഗിർ ചമ്പ, ദുർഗ്, ബിലായ്, ബിലാസ്പുർ തുടങ്ങിയ ജില്ലകളിലാണ് സെപ്റ്റംബർ 28വരെ ലോക്ഡൗൺ. റായ്പുരിൽ മാത്രം ഇതുവരെ 26,000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ദിനംപ്രതി കേസുകൾ ഉയരുകയും െചയ്യുന്ന സാഹചര്യത്തിൽ ജില്ല മുഴുവൻ കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചു.
അന്തർ ജില്ല അതിർത്തികൾ മുഴുവൻ അടച്ചതായി റായ്പുർ കലക്ടർ എസ്. ഭാരതി ദാസൻ അറിയിച്ചു. എല്ലാ സർക്കാർ, അർദ്ധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞുകിടക്കും. പൊതു മീറ്റിങ്ങുകളോ റാലികളോ ലോക്ഡൗൺ പിരീഡിൽ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

