ചത്തീസ്ഗഡിൽ നക്സലുകളുമായി ഏറ്റുമുട്ടൽ; ഐ.ടി.ബി.പി കോൺസ്റ്റബിളിന് വീരമൃത്യു
text_fieldsനാരായൺപൂർ: ചത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ നക്സലുകളും ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസും (ഐ.ടി.ബി.പി) തമ്മിൽ ഏറ്റുമുട്ടൽ. ഐ.ടി.ബി.പി കോൺസ്റ്റബിൾ ശിവകുമാർ മീണ വീരമൃത്യു വരിച്ചു. അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ കേശവ് റാമിന് പരിക്കേറ്റു.
ചോട്ടോ ഡോങ്ഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആംദായ് ഗാട്ടിയിലാണ് വെടിവെപ്പ് നടന്നത്. നാരായൺപൂർ കോൺഗ്രസ് എം.എൽ.എ ചന്ദൻ കശ്യപിന്‍റെ വാഹനവ്യൂഹത്തിന് പൊലീസ് സുരക്ഷ ഒരുക്കുന്നതിനിടെ ആയുധധാരികളായ നക്സൽ സംഘമാണ് ആക്രമണം നടത്തിയത്.
ചെറിയ പരിക്കേറ്റ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഐ.ജി. സുന്ദർ രാജ് അറിയിച്ചു.
രണ്ടാഴ്ച മുമ്പ് നാരായൺപൂർ ഖനനമേഖലയിൽ നക്സലുകൾ നടത്തിയ വെടിവെപ്പിൽ ഖനന കമ്പനി സൂപ്പർവൈസർ കൊല്ലപ്പെട്ടിരുന്നു. അഞ്ചോളം വാഹനങ്ങൾ സംഘം അഗ്നിക്കിരയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

