ക്ഷേത്രം നവീകരിക്കാനെന്ന പേരിൽ പണം തട്ടി; യൂട്യൂബർ അറസ്റ്റിൽ
text_fieldsചെന്നൈ: അരുൾമിഗു മധുര കാളിയമ്മ ക്ഷേത്രത്തിലെ നവീകരണത്തിന്‍റെ പേരിൽ പണം തട്ടിയെടുത്ത യൂട്യൂബറെ അറസ്റ്റ് ചെയ്തു. 'ഇളയ ഭാരതം' എന്ന പേരിൽ യൂട്യൂബ് ചാനലുള്ള കാർത്തിക് ഗോപിനാഥിനെയാണ് തിങ്കളാഴ്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്തത്. മധുര കാളിയമ്മൻ തിരുക്കോവിൽ എക്‌സിക്യുട്ടീവ് ഓഫിസർ ടി. അരവിന്ദന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
ക്ഷേത്രത്തിന്‍റെ ഉപക്ഷേത്രങ്ങളിലെ പ്രതിമകൾ നവീകരിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളോട് പണം നൽകാന്‍ തന്‍റെ യൂട്യൂബ് ചാനലിലൂടെ കാർത്തിക് അഭ്യർഥിച്ചിരുന്നു. ധനസമാഹരണത്തിനായി സ്വന്തമായൊരു വെബ്സൈറ്റും ഇയാൾ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
എന്നാൽ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ അനുമതിയൊന്നും വാങ്ങാതെയും അനധികൃതവുമായാണ് കാർത്തിക്ക് ധനസമാഹരണം സംഘടിപ്പിച്ചതെന്ന് അരവിന്ദന്‍ പരാതിയിൽ പറഞ്ഞു. കാർത്തിക്ക് തന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി ഈ തുക ഉപയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കി.
കാർത്തിക്കിനെതിരെ ഐ.പി.സി 406, 420 വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

