Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൊബൈൽ ഫോൺ മോഷണം തടയാൻ...

മൊബൈൽ ഫോൺ മോഷണം തടയാൻ ശ്രമിക്കുന്നതിനിടെ യുവതി ട്രെയിനിൽ നിന്ന് വീണു മരിച്ചു

text_fields
bookmark_border
മൊബൈൽ ഫോൺ മോഷണം തടയാൻ ശ്രമിക്കുന്നതിനിടെ യുവതി ട്രെയിനിൽ നിന്ന് വീണു മരിച്ചു
cancel

ചെന്നൈ: മൊബൈൽ ഫോൺ മോഷണം തടയാൻ ശ്രമിക്കുന്നതിനിടെ യുവതി ട്രെയിനിൽ നിന്ന് വീണു മരിച്ചു. ചെന്നൈയിലാണ് സംഭവമുണ്ടായത്. കഴിഞ്ഞാഴ്ച ട്രെയിനിൽ സഞ്ചരിക്കുന്നതിനിടെ രണ്ട് പേർ യുവതിയുടെ മൊബൈൽ മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു.

ഇത് തടയാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിൽ നിന്നും വീണ് ഇവർക്ക് ഗുരുതര പരിക്കേറ്റു. പിന്നീട് 22കാരിയായ പ്രീതിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ട്രെയിനിന്റെ വാതിൽപ്പടിയിൽ ഫോണിൽ സംസാരിക്കുന്നതിനിടെ പ്രീതിയുടെ ഫോൺ പിടിച്ചുവാങ്ങാൻ രണ്ട് പേർ ശ്രമിക്കുകയായിരുന്നു. തുടർന്നുണ്ടായ മൽപിടിത്തത്തിൽ പ്രീതി ട്രെയിനിൽ നിന്ന് താഴെ വീഴുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

പ്രീതി താഴെ വീഴുന്നതിന് മുമ്പ് തന്നെ മോഷ്ടാക്കൾ ഫോൺ കൈക്കലാക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മോഷ്ടാക്കൾ മോഷ്ടിച്ച പ്രീതിയുടെ ഫോൺ കണ്ടെടുത്തു. വിശദമായ അന്വേഷണത്തിനൊടുവിൽ മണിമാരൻ, വിഗ്നേഷ് എന്നിവരാണ് കേസിലെ പ്രതികളെന്ന് കണ്ടെത്തി. രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftChennai train robbery
News Summary - Chennai woman falls off train while resisting mobile snatchers, dies
Next Story