Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ത്രീകളുടെ ന​ഗ്നത രഹസ്യമായി പകർത്തുന്ന ഭർത്താവിനെതിരെ പരാതി നൽകി ഭാര്യ

text_fields
bookmark_border
സ്ത്രീകളുടെ ന​ഗ്നത രഹസ്യമായി പകർത്തുന്ന ഭർത്താവിനെതിരെ പരാതി നൽകി ഭാര്യ
cancel

സ്ത്രീകളുടെ ന​ഗ്നത പകർത്തുന്ന ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകി ഭാര്യ. ചെന്നൈയിലെ പുതിയ വാഷർമെൻപേട്ടിലാണ് സംഭവം. വാഷർമെൻപേട്ട് സ്വദേശി ജി.ശങ്കറി(30)നെ തിരുവൊട്ടിയൂർ വനിതാ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീ പീഡന നിരോധന നിയമപ്രകാരമാണ് അറസ്റ്റ്.

ഭാര്യ അടുത്തുവരുമ്പോഴെല്ലാം പ്രതി മൊബൈൽ ഫോൺ ഓഫാക്കുന്നതിൽ സംശയം തോന്നിയ ഭാര്യ മൊബൈൽ പരിശോധിക്കുയും ഭാര്യ സഹോദരിയുൾപ്പെടെ സ്ത്രീകൾ വസ്ത്രം മാറുന്നതി​ന്‍റെയും കുളിക്കുന്നതിന്റെയും ദൃശ്യങ്ങൾ പ്രതി ത​ന്‍റെ മൊബൈലിൽ പകർത്തിയതും യുവതി കണ്ടെത്തി.

സംഭവത്തെ ചോദ്യം ചെയ്തെങ്കിലും പ്രതി ആരോപണങ്ങൾ നിരസിച്ചു. ഇതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മധ്യപ്രദേശിലെ ഭോപ്പാൽ ജില്ലയിലെ റാത്തിബാദ് പ്രദേശത്തുള്ള ഫാം ഹൗസിൽ 60 കാരനായ വ്യവസായിയും 81കാരനായ സുഹൃത്തും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തെന്ന ആരോപണവുമായി വിവാഹിതയായ സ്ത്രീ രം​ഗത്തെത്തിയതിന് പിന്നാലെയാണിത്.

ബിസിനസ്സുകാരന്റെ വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്ന യുവതി വസ്ത്രം മാറുന്നതിനിടെ ഇയാൾ ചിത്രങ്ങൾ മൗബൈലിൽ പകർത്തുകയും പിന്നീട് ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ലൈം​ഗികമായി പീഡിപ്പിക്കുകയുമായിരുന്നു. തനിക്ക് നേരിട്ട ദുരനുഭവം ഭർത്താവിനോട് പറയുകയും തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയമായിരുന്നു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chennai: Wife tips off police about man’s habit of secretly filming bathing women
Next Story