Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജലദൗർലഭ്യം: ചെന്നൈയിൽ...

ജലദൗർലഭ്യം: ചെന്നൈയിൽ ജനജീവിതം ദുസ്സഹമാകുന്നു

text_fields
bookmark_border
ജലദൗർലഭ്യം: ചെന്നൈയിൽ ജനജീവിതം ദുസ്സഹമാകുന്നു
cancel

ചെന്നൈ: കടുത്ത ജലക്ഷാമം മൂലം ചെന്നൈ നഗരം പൊറുതിമുട്ടുന്നു. ഇൗ വർഷം ചെന്നൈയിൽ മഴ പെയ്​തിട്ടില്ല. നഗരത്തി​​െൻറ കുടിവെള്ള സ്രോതസ്സുകളായ ജലാശയങ്ങ​െളല്ലാം വറ്റിവരണ്ടു​. പ്രതിദിനം ചെന്നൈ നഗരത്തിന്​ 1,200 ദശലക്ഷം ലിറ്റർ കുടി​ െവള്ളമാണ്​ ആവശ്യം. എന്നാൽ സർക്കാർ ആഭിമുഖ്യത്തിൽ നിലവിൽ 525 ദശലക്ഷം ലിറ്റർ വെള്ളമാണ്​ വിതരണം ചെയ്യുന്നത്​. രണ്ട ാഴ്​ചക്കാലമായി ഇതും പൂർണമായ തോതിൽ ലഭ്യമാവുന്നില്ല. കുടിവെള്ളക്ഷാമം ജനജീവിതത്തി​​െൻറ സമസ്​ത മേഖലകളെയും കാര ്യമായി ബാധിച്ചിട്ടുണ്ട്​. വിദ്യാലയങ്ങൾ, കല്യാണ മണ്ഡപങ്ങൾ, ആശുപത്രികൾ, ചെറുകിട- ഇടത്തരം വ്യവസായ യൂനിറ്റുകൾ, ​െഎ. ടി കമ്പനികൾ, ഹോട്ടലുകൾ, ലോഡ്​ജുകൾ തുടങ്ങിയവയുടെ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്​.

ജലക്ഷാമം ര ൂക്ഷമായതിനാൽ മലയാളികൾ നാട്ടിലേക്ക്​ മടങ്ങിത്തുടങ്ങി. ചെറുകിട ചായക്കടകളും മറ്റു വ്യാപാരസ്​ഥാപനങ്ങളും നടത്തിവരുന്ന മലയാളികൾ തൽക്കാലം അടച്ചുപൂട്ടി നാട്ടിലേക്ക്​ മടങ്ങാനുള്ള ഒരുക്കത്തിലാണ്​. കുളിക്കാനും തുണിയലക്കാനും വെള്ളം കിട്ടാനില്ല. രാജീവ്​ഗാന്ധി ഗവ. ജനറൽ ​ആശുപത്രി ഉൾപ്പെടെ മിക്ക സർക്കാർ ആശുപത്രികളിലും മൂത്രപ്പുരകളും കക്കൂസുകളും അടച്ചുപൂട്ടിയത്​ രോഗികൾക്കും മറ്റും ഏറെ ബുദ്ധിമുട്ട്​ സൃഷ്​ടിച്ചിട്ടുണ്ട്​.

സ്വകാര്യ ഏജൻസികൾ വിതരണംചെയ്യുന്ന വെള്ളത്തിന്​ ഇപ്പോൾ രണ്ടും മൂന്നും ഇരട്ടി വില​ നൽകണം. നഗരത്തിൽ ഒരാഴ്​ചക്കിടെ ‘പേയിങ്​ ​െഗസ്​റ്റ്​’ സ്​ഥാപനങ്ങൾ ഉൾപ്പെടെ നൂറിലധികം ​വനിത ഹോസ്​റ്റലുകൾ അടച്ചുപൂട്ടി. ചൊവ്വാഴ്​ച ചെന്നൈയിലെ ചില സ്വകാര്യ വിദ്യാലയങ്ങൾ പ്രവർത്തനസമയം കുറച്ചു. പ്രത്യേക സാഹചര്യത്തിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമി ജില്ല കലക്​ടർമാരുടെ അടിയന്തരയോഗം വിളിച്ചു. പ്രശ്​നത്തെ മാധ്യമങ്ങൾ ഉൗതിവീർപ്പിക്കുകയാണെന്ന്​ മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ജലക്ഷാമം നേരിടുന്നതിൽ സംസ്​ഥാന സർക്കാർ പരാജയപ്പെട്ടതായി ഡി.എം.കെ ഉൾപ്പെടെ വിവിധ പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു. ജൂൺ 22ന്​ ഡി.എം.കെ മുന്നണി സംസ്​ഥാനമൊട്ടുക്കും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനിരിക്കയാണ്​. ജലക്ഷാമം മുന്നിൽക്കണ്ട്​ സംസ്​ഥാന സർക്കാർ മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെന്നും വാട്ടർ മാനേജ്​മ​െൻറിൽ സർക്കാർ പരാജയപ്പെട്ടതായും മദ്രാസ്​ ഹൈകോടതി കഴിഞ്ഞദിവസം വിമർശിച്ചിരുന്നു. കുടിവെള്ളപ്രശ്​നം പരിഹരിക്കുന്നതിന്​ സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച്​ വിശദമായ റിപ്പോർട്ട്​ സമർപ്പിക്കാനും ജസ്​റ്റിസുമാരായ മണികുമാർ, സുബ്രഹ്​മണ്യം പ്രസാദ്​ എന്നിവരടങ്ങിയ ഡിവിഷ​ൻ ബെഞ്ച്​ ഉത്തരവിട്ടു. രണ്ടു മാസത്തിനകം തദ്ദേശ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കുന്നതിനാൽ അണ്ണാ ഡി.എം.കെ സർക്കാർ ആശങ്കയിലാണ്​.

ചെന്നൈക്ക്​ ആശ്വാസമായി മഴ
ചെന്നൈ: ആറുമാസക്കാലത്തിനിടെ ആദ്യമായി ചെന്നൈയിലും പരിസര പ്രദേശങ്ങളിലും വ്യാഴാഴ്​ച ഉച്ചക്കുശേഷം മഴ പെയ്​തു. വേളച്ചേരി, പൂന്ദമല്ലി, പോരൂർ, മീനംപാക്കം, പല്ലാവരം, സോളിങ്കനല്ലൂർ, ആലന്തൂർ തുടങ്ങിയ സ്​ഥലങ്ങളിലാണ്​ മഴ പെയ്​തത്​. അസഹ്യമായ വേനൽചൂടിനും ജലദൗർലഭ്യത്തിനുമിടെ പെയ്​ത മഴ നഗരവാസികളെ ആഹ്ലാദത്തിലാഴ്​ത്തി. നിലവിലുള്ള ജലക്ഷാമത്തിന്​ ആശ്വാസമാവില്ലെങ്കിലും ചൂട്​ കുറക്കുന്നതിന്​ മഴ കാരണമായി. അടുത്ത അഞ്ചു​ ദിവസത്തിൽ മിക്കയിടങ്ങളിലും മഴ പെയ്യുമെന്ന്​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കുടിവെള്ളം നല്‍കാന്‍ കേരളം; ഇപ്പോൾ വേണ്ടെന്ന്​ തമിഴ്​നാട്​
തിരുവനന്തപുരം: രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തമിഴ്നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയ​​െൻറ നിര്‍ദേശപ്രകാരം തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫിസുമായി ഇക്കാര്യം അറിയിച്ച് ബന്ധപ്പെട്ടെങ്കിലും ഇപ്പോള്‍ ആവശ്യമില്ലെന്ന മറുപടിയാണ് ലഭിച്ചത്. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാനായിരുന്നു തീരുമാനം. ചെന്നൈയിലെ പ്രധാന ജലാശയങ്ങളൊക്കെ വറ്റിവരണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയെ വരള്‍ച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു കേരള സര്‍ക്കാറി‍​െൻറ സഹായ വാഗ്ദാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chennai water crisis
News Summary - Chennai water crisis
Next Story