Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്​ ബി.ജെ.പി...

തമിഴ്​നാട്​ ബി.ജെ.പി ഉപാധ്യക്ഷൻ ഡി.എം.കെയിൽ ചേർന്നു

text_fields
bookmark_border
BT-arasakumar-and-MK-stalin
cancel
camera_alt??.??.????? ?????? ???????? ??????? ???????? ??.??. ??????????? ???????????????

ചെന്നൈ: തമിഴ്​നാട്​ ബി.ജെ.പി ഉപാധ്യക്ഷൻ ബി.ടി. അരശകുമാർ ഡി.എം.കെയിൽ ചേർന്നു. വ്യാഴാഴ്​ച ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്​റ്റാലിൻെറ സാന്നിധ്യത്തിൽ പാർട്ടി ആസ്ഥാനത്തിലെത്തിയാണ്​ അരശകുമാർ ഡി.എം.കെയുമായി കൈകോർത്തത്​.

കഴിഞ്ഞ ഞായറാഴ്​ച പുതുക്കോട്ടയിൽ നടന്ന ഒരു വിവാഹ സൽക്കാരത്തിനിടെ അരശകുമാർ ഡി.എം​.കെ അധ്യക്ഷൻ സ്​റ്റാലിനെ പുകഴ്​ത്തി സംസാരിച്ചിരുന്നു. സ്​റ്റാലിനെ എം.ജി.ആറുമായി താരതമ്യപ്പെടുത്തിയ അരശകുമാർ തമിഴ്​നാടിൻെറ അടുത്ത മുഖ്യമന്ത്രിയായി സ്​റ്റാലിനെ കാണാൻ ആഗ്രഹിക്കുന്നതായും പറഞ്ഞിരുന്നു.

അരശ കുമാറിൻെറ പരാമർശത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനമാണുയർന്നത്​. പാർട്ടി അംഗങ്ങളും അദ്ദേഹത്തി​െനതിരെ രംഗത്തു വന്നു. സംഭവത്തിൽ പാർട്ടി വിശദീകരണം തേടുകയും ചെയ്​തു.

‘‘ബി.ജെ.പിയിൽ തൻെറ ആത്മാഭിമാനത്തിന്​ ക്ഷതമേറ്റിരിക്കുന്നു​. ബി.ജെ.പിയിൽ അച്ചടക്കമില്ലാത്ത ആളുകളുണ്ട്​​. അവർ അശ്ലീല പദങ്ങളുപയോഗിക്കുന്നു.’’ അരശ കുമാർ പറഞ്ഞു.

ഡി.എം.കെ തൻെറ മാതൃ സംഘടനയാണ്​. അതിനാലാണ്​ ഡി.എം.കെയിൽ ചേർന്നത്​. എം.കെ. സ്​റ്റാലിനുമായി കഴിഞ്ഞ 20 വർഷക്കാലമായി നല്ല ബന്ധമാണുള്ളത്​. അദ്ദേഹം ഗുണമുള്ള നേതാവാണ്​. സ്​റ്റാലിൻ തനിക്ക്​ ഒരവസരം നൽകുകയാണെങ്കിൽ സ്വീകരിക്കുമെന്നും അരശ കുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnaduchennaidmkmk stalinmalayalam newsindia newsBJPbt arasakumar
News Summary - chennai tn bjp vice president bt arasakumar joins dmk -india news
Next Story