Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
online game
cancel
camera_altrepresentational image
Homechevron_rightNewschevron_rightIndiachevron_rightഓൺലൈൻ ഗെയിം കളിക്കാൻ...

ഓൺലൈൻ ഗെയിം കളിക്കാൻ 33 ലക്ഷവും 213 പവൻ സ്വർണവുമായി 15കാരൻ മുങ്ങി

text_fields
bookmark_border

ചെന്നൈ: ഓൺലൈൻ ഗെയിം കളിക്കാൻ​ മാതാപിതാക്കൾ വിസമ്മതിച്ചതിന്​ പണവും സ്വർണവുമായി മുങ്ങിയ 15കാരൻ പിടിയിൽ. 33ലക്ഷം രൂപയും 213 പവൻ സ്വർണവുമാണ്​ 15കാരൻ വീട്ടിൽനിന്ന്​ കവർന്നത്​. മറ്റു ശല്യങ്ങളില്ലാതെ ഓൺലൈൻ ഗെയിം കളിക്കുന്നതിന്​ മാതാപിതാക്കളെ വിട്ട്​ നേപ്പാളിലേക്ക്​ കടക്കാനായിരുന്നു ശ്രമം.

കോൺട്രാക്​ടറായ പിതാവിനും കോളജ്​ പ്രഫസറായ മാതാവിനൊപ്പവുമായിരുന്നു​ 15കാരന്‍റെ താമസം. ഓൺലൈൻ ഗെയിമിങ്ങായിരുന്നു കൗമാരക്കാരന്‍റെ പ്രധാന വിനോദം. നിരന്തരം ഗെയിം കളിച്ചതോടെ മാതാപിതാക്കൾ എതിർത്തു. ഇതിനെചൊല്ലി നിരന്തരം വീട്ടിൽ വഴക്കുമുണ്ടായി -പൊലീസ്​ പറഞ്ഞു.

ബുധനാഴ്ച പിതാവ്​ ജോലിക്ക്​ പോയതിന്​ പിന്നാലെ സുഹൃത്തിനെ കാണാൻ പോകുകയാണെന്ന്​ അറിയിച്ച്​ 15കാര​ൻ വീടുവിട്ടിറങ്ങുകയായിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചെത്താതായതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന്​ വീട്ടുകാർ നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 33ലക്ഷം രൂപയും 213 പവൻ സ്വർണവും കാണാനില്ലെന്ന്​ മനസിലാകുകയായിരുന്നു -​പൊലീസ്​ ഇൻസ്​പെക്​ടർ ഫ്രാൻവിൻ ഡാനി പറഞ്ഞു.

കുട്ടിയെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെ ന​ിയോഗിച്ചു. പൊലീസ്​ 15കാരന്‍റെ അടുത്ത സുഹൃത്തിനെ ചോദ്യം ചെയ്​തപ്പോൾ നേപ്പാളിലേക്ക്​ പോകാൻ പദ്ധതിയുണ്ടെന്ന്​ ടെക്​സ്റ്റ്​ മെസേജ്​ അയ​​െച്ചന്ന വിവരവും ലഭിച്ചു. സുഹൃത്തിന്​ മെസേജ്​ അയച്ചതിന്​ പിന്നാലെ 15കാരൻ പഴയ മൊബൈൽ ഫോൺ ഉപേക്ഷിച്ചിരുന്നു. പിന്നീട്​, കുട്ടി പഴയ ഫോൺ മാറ്റി പുതിയ ഐഫോണും വാങ്ങി. പുതിയ ഫോണിൽ പഴയ സിം ഇട്ടതോടെ സൈബർ പൊലീസിന്‍റെ സഹായത്തോടെ​ ലൊക്കേഷൻ തിരിച്ചറിയുകയായിരുന്നു.

കുട്ടി വ്യാഴ​ാഴ്ച രാവിലെ നാലുമണിക്ക്​ നേപ്പാളിലേക്ക്​ പുറപ്പെടുന്ന വിമാനടിക്കറ്റ്​ ബുക്ക്​ ചെയ്​തിരുന്നു. കൂടാതെ വിമാനത്താവളത്തിന്​ തൊട്ടടുത്ത ഹോട്ടലിലായിരുന്നു താമസം. തുടർന്ന്​ പൊലീസെത്തി കുട്ടിയെ പിടികൂടി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മാതാപിതാക്കൾക്ക്​ കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Online Gamegame addictionGold
News Summary - Chennai teen runs away with Rs 33 lakh gold as parents opposed online games
Next Story