ചെന്നൈയിൽ കൊല്ലപ്പെട്ട യുവതിയുടെ അമ്മയും സഹോദരിയും ഗുരുതര നിലയിൽ
text_fieldsകോയമ്പത്തൂർ: പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് കൊലപ്പെടുത്തിയ െഎ.ടി ജീവനക്കാരിയുടെ അമ്മയും സഹോദരിയും ആശുപത്രിയിൽ അത്യാസന്ന നിലയിൽ. തിങ്കളാഴ്ച രാത്രിയാണ് ചെന്നൈ ആദംപാക്കം സരസ്വതി നഗറിൽ താമസിക്കുന്ന ഇന്ദുജ (21) കൊല്ലപ്പെട്ടത്. ചെന്നൈ വേളച്ചേരി ആകാശാണ് (24) വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് ഇന്ദുജയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയത്. സംഭവത്തിൽ അമ്മക്കും സഹോദരിക്കും പൊള്ളലേറ്റിരുന്നു.
ഇന്ദുജയെ വിവാഹം കഴിക്കാൻ ആകാശ് ആഗ്രഹിച്ചിരുന്നുവത്രെ. ഇന്ദുജ ബി.ടെക് കഴിഞ്ഞ് ജോലിക്കു പോയപ്പോൾ ആകാശ് ബി.സി.എ പഠനം പാതിയിൽ അവസാനിപ്പിക്കുകയായിരുന്നു. ഇതിനിടെ മാതാപിതാക്കൾ ഇന്ദുജയുടെ വിവാഹമുറപ്പിച്ചതിൽ പ്രകോപിതനായ ആകാശ് വീട്ടിലെത്തുകയും ഇന്ദുജയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയുമായിരുന്നു. ആദംപാക്കം പൊലീസ് അറസ്റ്റ് ചെയ്ത ആകാശിനെ കോടതിയിൽ ഹാജരാക്കി പുഴൽ ജയിലിലടച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
