Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിഷേധിക്കുന്ന...

പ്രതിഷേധിക്കുന്ന കർഷകരെ 'അക്രമാസക്തരായ ഭ്രാന്തൻമാർ' എന്ന്​ പരാമർശിച്ച്​ പത്താം ക്ലാസ്​ ചോദ്യപേപ്പർ

text_fields
bookmark_border
farmers protest question paper
cancel

ചെന്നൈ: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷകരെ 'അക്രമാസക്തരായ ഭ്രാന്തൻമാർ' (വയലന്‍റ്​ മാനിയാക്​) എന്ന്​ പരാമർശിച്ച്​ ചോദ്യ പേപ്പർ. ചെ​ന്നൈയിലെ ഒരു സി.ബി.എസ്​.ഇ സ്​കൂൾ സംഘടിപ്പിച്ച റിവിഷൻ ചോദ്യ പേപ്പറിലാണ്​ റിപ്പബ്ലിക്​ ദിനത്തിലെ അക്രമസംഭവങ്ങൾ പ്രതിപാദിച്ചു​െകാണ്ട്​ ഇത്തരത്തിൽ പരാമർശം ഉൾ​പ്പെട്ടത്​.

"ഇത്തരം ഭീകര, അക്രമ പ്രവർത്തനങ്ങളെ അപലപിച്ചുകൊണ്ട്​'' ഒരു ദിനപത്രത്തിന്‍റെ പത്രാധിപർക്ക് ഒരു കത്തെഴുതാനും "ബാഹ്യ പ്രേരണക്ക്​ വിധേയമായി പ്രവർത്തിക്കുന്ന ഇത്തരം 'അക്രമാസക്തരായ ഭ്രാന്തന്മാരെ' തടയുന്നതിനുള്ള നടപടികൾ" നിർദ്ദേശിക്കാനുമാണ് ചോദ്യപേപ്പറിൽ​ വിദ്യാർഥികളോട് ആവശ്യപ്പെടുന്നത്​. ഫെബ്രുവരി 11ന് നടന്ന ഇംഗ്ലീഷ് ഭാഷാ, സാഹിത്യ വിഷയത്തിന്‍റെ രണ്ടാം റിവിഷൻ പരീക്ഷക്കായിരുന്നു ചോദ്യം വന്നത്​.

''തലസ്ഥാനത്ത് റിപ്പബ്ലിക്​ ദിനത്തിൽ അരങ്ങേറിയ അതി നിഷ്​ഠൂരമായ ആക്രമണം പൗരൻമാരുടെ ഹൃദയത്തിൽ നിന്ദയും വെറുപ്പും നിറച്ചിരിക്കുകയാണ്​. കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർ പട്ടാപകൽ പൊതുമുതൽ നശിപ്പിക്കുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്​തു​. വ്യക്തിപരമായ നേട്ടങ്ങളേക്കാളും ആവശ്യങ്ങളേക്കാളും പ്രാധാന്യം രാജ്യത്തിനാണെന്ന കാര്യം മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ട​, വില്ലൻമാരുടെ ഇത്തരം ഭീകര, അക്രമങ്ങളെ അപലപിച്ചു​െകാണ്ട്​ നിങ്ങളുടെ നഗരത്തിലെ പത്രത്തിന്‍റെ എഡിറ്റർക്ക്​ കത്തെഴുതുക.

പൊതുമുതൽ നശിപ്പിക്കുക, ദേശീയ പതാകയെ അപമാനിക്കുക, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുക എന്നിവ വിവിധ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ചിലതാണ്. അവ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല. ബാഹ്യപ്രേരണയാൽ പ്രവർത്തിക്കുന്ന അത്തരം അക്രമാസക്തരായ ഭ്രാന്തൻമാർക്ക്​ തടയിടാൻ നിങ്ങളുടെ ഭാഗത്തുനിന്ന്​ പരിഹാര മാർഗം നിർദേശിക്കു​ക''-എന്നായിര​ുന്നു നൽകിയ പ്രവർത്തനം.

വിവാദ ചോദ്യപേപ്പർ സംഗീതജ്ഞനായ ടി.എം. കൃഷ്​ണ ട്വീറ്റ്​ ചെയ്​തു. ചോദ്യ പേപ്പർ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:question paperprotesting farmersviolent maniacs
News Summary - Chennai school calls protesting farmers 'violent maniacs' in Class 10 question paper
Next Story