ചെന്നൈ പൊതുഗതാഗതം പ്രകൃതി സൗഹൃദമാകുന്നു; 2025ൽ 1,320 ഇലക്ട്രിക് ബസുകൾ വാങ്ങാനൊരുങ്ങി എം.ടി.സി
text_fieldsചെന്നൈ: സിറ്റി ബസ് സർവീസുകൾ മെച്ചപ്പെടുത്തുന്നതിനും പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും മാലിന്യരഹിതമാക്കുന്നതിനും വേണ്ടി ചെന്നൈ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപറേഷൻ (എം.ടി.സി). 2025 അവസാനത്തോടെ നിലവിലുള്ള 3200 ഇലക്ട്രിക് ബസുകൾക്ക് പുറമെ 1320 ബസുകൾ കൂടി എം.ടി.സി നിരത്തിലിറക്കും.
കാലപ്പഴക്കം ചെന്ന ബസുകൾക്ക് പകരം പുതുതായി ഇലക്ട്രിക് ബസുകളാണ് നിരത്തിലിറക്കുക. നിലവിൽ പ്രതിദിനം 3200 ബസുകളാണ് എം.ടി.സി സർവിസ് നടത്തുന്നത്.
2025 അവസാനത്തോടെ പരമാവധി മാലിന്യ രഹിത പൊതുഗതാഗത സംവിധാനം കൊണ്ടു വരാനാണ് പദ്ധതിയെന്ന് എം.ടി.സി മാനജിങ് ഡയറക്ടർ ആൽബി ജോൺ വർഗീസ് പറഞ്ഞു. ലോക ബാങ്ക് സഹായത്തോടെ 1000 ഇലക്ട്രിക് ബസുകൾ വാങ്ങാൻ കോർപറേഷൻ പദ്ധതി ഇട്ടിട്ടുണ്ട്. അതേസമയം, എം.ടി.സിയുടെ കാലപ്പഴക്കം ചെന്ന ബസുകൾ മാറ്റി പകരം പുതിയ ഡീസൽ ബസുകൾ ഈ വർഷം കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നും ആൽബി ജോൺ വർഗീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

