ചെന്നൈയിൽ വണ്ണിയർ സംവരണ പ്രതിഷേധ സമരത്തിൽ വ്യാപക അക്രമം
text_fieldsചെന്നൈ: സർക്കാർ ജോലികളിൽ വണ്ണിയർ സമുദായത്തിന് 20 ശതമാനം സംവരണമേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് പട്ടാളി മക്കൾ കക്ഷി(പി.എം.കെ)യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം അക്രമത്തിലേക്ക് വഴിമാറി.
ചൊവ്വാഴ്ച രാവിലെ ചെന്നൈ ടി.എൻ. പി.എസ്.സി ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. നഗരത്തിലേക്ക് വന്ന പ്രതിഷേധ മാർച്ച് പെരുങ്കളത്തൂർ ചെക്പോസ്റ്റ് പരിസരത്തു വെച്ച് പൊലീസ് തടഞ്ഞു. ഇതിൽ പ്രതിഷേധിച്ച് പ്രവർത്തകർ ജി.എസ്.ടി ദേശീയപാതയിലെ ബാരിക്കേഡുകൾ മറിച്ചിടുകയും വാഹന ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. ഇതോടെ വാഹനങ്ങൾ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുങ്ങി.
ബസുകളും ട്രെയിനുകളും തടഞ്ഞ പ്രതിഷേധക്കാർ റെയിൽ പാതകൾ ഉപരോധിച്ചു. അനന്തപുരി എക്സ്പ്രസ് ഉൾപ്പെടെ ചില ട്രെയിനുകൾക്ക് നേരെ കല്ലേറ് ഉണ്ടായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

