Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

അയൽവീ​ട്ടു​മു​റ്റ​ത്ത്​ ​മൂ​ത്ര​മൊ​ഴി​ക്കും, ഉ​പ​യോ​ഗി​ച്ച മാ​സ്​​ക്കു​ക​ളും മ​റ്റും കൊണ്ടിടും; എ.ബി.വി.പി മുൻ ദേശീയ അധ്യക്ഷൻ അറസ്റ്റിൽ

text_fields
bookmark_border
Dr Subbiah Shanmugam
cancel
camera_alt

ഡോ. ​സു​ബ്ബ​യ്യ ഷ​ൺ​മു​ഖം

ചെ​ന്നൈ: മു​ൻ വി​രോ​ധം മൂ​ലം വീ​ട്ടു​മു​റ്റ​ത്ത്​ ​ മൂ​ത്ര​മൊ​ഴി​ച്ചും ഉ​പ​യോ​ഗി​ച്ച മാ​സ്​​ക്കു​ക​ളും മ​റ്റും ഉ​പേ​ക്ഷി​ച്ചും വൃ​ത്തി​കേ​ടാ​ക്കി നി​ര​ന്ത​രം ശ​ല്യം ചെ​യ്ത​താ​യ കേ​സി​ൽ എ.​ബി.​വി.​പി മു​ൻ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ഡോ. ​സു​ബ്ബ​യ്യ ഷ​ൺ​മു​ഖ​ത്തെ ചെ​ന്നൈ ആ​ദം​പാ​ക്കം പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. ചെ​ന്നൈ കീ​ഴ്​​പാ​ക്കം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി അ​ർ​ബു​ദ വി​ഭാ​ഗം മേ​ധാ​വി​യാ​ണ്. നി​ല​വി​ൽ സ​സ്​​പെ​ൻ​ഷ​നി​ലാ​ണ്.

2020 ജൂ​ലൈ​യി​ൽ ചെ​ന്നൈ ന​ങ്ക​ന​ല്ലൂ​രി​ലെ സ്വ​കാ​ര്യ അ​പ്പാ​ർ​ട്മെൻറി​ൽ താ​മ​സി​ക്കു​ന്ന 62കാ​രി​യാ​യ വി​ധ​വ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ അ​റ​സ്റ്റ്. സു​ബ്ബ​യ്യ​യും ഇ​തേ അ​പ്പാ​ർ​ട്മെൻറി​ലെ താ​ഴ​ത്തെ നി​ല​യി​ലാ​ണ്​ താ​മ​സം. കാ​ർ പാ​ർ​ക്കി​ങ്ങി​നെ​ച്ചൊ​ല്ലി ഇ​വ​ർ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഈ ​വി​രോ​ധ​ത്തെ തു​ട​ർ​ന്നാ​ണ്​ സു​ബ്ബ​യ്യ വ​യോ​ധി​ക​യെ ശ​ല്യം ചെ​യ്​​തി​രു​ന്ന​ത്. അ​ണ്ണാ ഡി.​എം.​കെ ഭ​ര​ണ​കാ​ല​യ​ള​വി​ൽ പ്ര​തി​ക്കെ​തി​രെ പൊ​ലീ​സ്​ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നി​ല്ല.




ഈ​യി​ടെ ത​ഞ്ചാ​വൂ​രി​ൽ പ്ല​സ്​​ടു വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍റെ വ​സ​തി​യി​ലേ​ക്ക്​ മാ​ർ​ച്ച്​ ന​ട​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ എ.​ബി.​വി.​പി നേ​താ​വ്​ നി​ധി ത്രി​പാ​ഠി​യെ ജ​യി​ലി​ൽ സ​ന്ദ​ർ​ശി​ച്ച​തി​നാ​ണ്​ ഷ​ൺ​മു​ഖ​ത്തെ സ​സ്​​പെ​ൻ​ഡ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ABVPDr Subbiah Shanmugam
News Summary - Chennai Police arrests former ABVP leader for urinating at elderly woman’s door
Next Story