കുഞ്ഞിനെ വിറ്റു; കിട്ടിയ പണം നഷ്ടമായെന്ന് 'നാടകം' കളിച്ച് യുവതി
text_fieldsചെന്നൈ: ഒരാഴ്ച പ്രായമായ കുഞ്ഞിനെ വിറ്റ മാതാവ് പണം നഷ്ടമായെന്ന് പൊലീസിൽ നൽകിയ പരാതി വ്യാജം. ആൺകുഞ്ഞിനെ വിറ്റ് കിട്ടിയ രണ്ടര ലക്ഷം രൂപ കൊള്ളയടിക്കപ്പെട്ടതായാണ് പരാതി നൽകിയത്. പണം തെൻറ സുഹൃത്തുക്കളായ ദമ്പതികളെ ഏൽപിച്ചശേഷം ഇവർ നാടകം കളിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ചെന്നൈ പുഴൽ കാവാങ്കരൈ കെ.എസ് നഗർ യാസ്മിനാണ് (28) ആൺകുഞ്ഞിനെ നവംബർ 27ന് ചെന്നൈ ആയിരംവിളക്ക് ശിവകുമാർ-ശ്രീദേവി ദമ്പതികൾക്ക് രണ്ടരലക്ഷം രൂപക്ക് വിറ്റത്. ഇടപാട് നടന്ന അന്നേ ദിവസം രാത്രി ഒാേട്ടാറിക്ഷയിൽ പോകവെ ബൈക്കിൽവന്ന രണ്ടംഗ സംഘം പണം കൊള്ളയടിച്ചുവെന്നായിരുന്നു വെപ്പേരി പൊലീസിൽ നൽകിയ പരാതി.
അതിനിടെ പുഴലിൽ താമസിക്കുന്ന ജഗൻ -സന്ധ്യ ദമ്പതികൾ പൊലീസ് സ്റ്റേഷനിൽ നാടകീയമായെത്തി യാസ്മിൻ സൂക്ഷിക്കാൻ ഏൽപിച്ച രണ്ടര ലക്ഷം രൂപ ൈകമാറി. പണം കൊള്ളയടിക്കെപ്പട്ടതായി യാസ്മിൻ പരാതി നൽകിയതറിഞ്ഞാണ് സ്റ്റേഷനിലെത്തിയതെന്നും താൽക്കാലികമായി സൂക്ഷിക്കണമെന്ന് അഭ്യർഥിച്ചതിെൻറ അടിസ്ഥാനത്തിലാണ് പണം സ്വീകരിച്ചതെന്നും ഇവർ അറിയിച്ചു.
നിലവിൽ യാസ്മിനെയും കുഞ്ഞിനെയും അമൈന്തകരയിലെ അഗതി കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കയാണ്. ഗർഭിണിയായിരിക്കെ ഭർത്താവ് വേർപിരിഞ്ഞ സാഹചര്യത്തിലാണ് കുഞ്ഞിനെ വിൽക്കാൻ യാസ്മിൻ തീരുമാനിച്ചതെന്ന് ഇവർ പറഞ്ഞു. യാസ്മിന് പത്തു വയസ്സായ ഒരു മകളുമുണ്ട്.