അവഗണനക്കെതിരെ ഒന്നിച്ചണിനിരക്കാൻ എ.െഎ.എം.ഇ.എസ് ആഹ്വാനം
text_fieldsചെന്നൈ: വിദ്യാഭ്യാസം ഉൾപ്പെടെ വിവിധ മേഖലകളിൽ മുസ്ലിം സമുദായം അവഗണിക്കപ്പെടുന്നതിനെതിരെ ഒന്നിച്ച് പോരാടണമെന്ന് ഒാൾ ഇന്ത്യ മുസ്ലിം എജുക്കേഷനൽ സൊസൈറ്റി. ചെന്നൈ കീഴ്പാക്കം എം.ഇ.എസ് സെൻററിൽ നടന്ന ജനറൽബോഡി യോഗത്തിൽ പ്രസിഡൻറ് യു. മുഹമദ് ഖലീലുല്ല അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറൽ ടി.പി. ഇമ്പിച്ചമ്മദ് സ്വാഗതം പറഞ്ഞു.
എസ്.െഎ.ഇ.ടി ഗ്രൂപ് ഒാഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ മൂസ റാസ, എം.ഇ.എസ് കേരള പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ, ഹൈദരാബാദ് മൗലാന ആസാദ് നാഷനൽ ഉർദു സർവകലാശാല മുൻ വൈസ് ചാൻസലർ ഷഹീദ് ഖ്വാജ, മദ്രാസ് യുനിവേഴ്സിറ്റി മുൻ ൈവസ് ചാൻസലർ ഡോ. എസ്. സാദിഖ്, എം.ഇ.എസ് കേരള ജനറൽ സെക്രട്ടറി പ്രഫ. ലബ്ബ, എം.ഇ.എസ് കേരള മുൻ പ്രസിഡൻറ് കെ.കെ. അബൂബക്കർ, എം.ഇ.എസ് റസീന സ്കൂൾ കറസ്പോണ്ടൻറ് എം.പി. അൻവർ, മുഹമദ് മുനീർ (തെലങ്കാന), ഉമർ ഫാറൂഖ് ഖട്ടാനി (മധ്യപ്രദേശ്) തുടങ്ങിയവർ പെങ്കടുത്തു.
സംഘടനയുടെ പ്രവർത്തനം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിപുലീകരിക്കാനും 2019ൽ എം.ഇ.എസ് സുവർണ ജൂബിലിയാഘോഷം കൊണ്ടാടാനും തീരുമാനിച്ചു. സംഘടനയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ നടത്തിയ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ച് ഡോ. ഫസൽ ഗഫൂർ വിശദീകരിച്ചു.
പുതിയ ഭാരവാഹികൾ: യു. മുഹമദ് ഖലീലുല്ല (പ്രസി), ടി.പി. ഇമ്പിച്ചമ്മദ്(സെക്ര. ജനറൽ), കെ.വി. മുഹമദ് (ട്രഷ), ഷഹീദ് ഖ്വാജ (വർക്കിങ് പ്രസി), ടി. റഫീഖ് അഹമ്മദ്, ഡോ. അസം ബേഗ്, ഡോ. ഇദ്രീസ് ഖുറേഷി, കെ.യു. അബ്ദുല്ല, ഉമർ ഫറൂഖ് ഖട്ടാനി, എം. റസാഖ്, എ.എം. അബൂബക്കർ (ൈവസ് പ്രസി), സി.ടി. സക്കീർ ഹുസൈൻ, ഹുൈസൻ ഇഖ്ബാൽ ഷാ, കെ.വി. മാമുക്കോയ, എം.പി. അൻവർ, അസീസ് ചൗധരി, ഉസ്മാൻ അലി ജീലാനി, അബ്ദുൽ ഹക്കിം, എം.എസ്. ഫാറൂഖ് (സെക്ര), ജസ്റ്റിസ് ഫാത്തിമ ബീവി, നവാബ് മുഹമദ് അബ്ദുൽ അലി, ഡോ. ഫസൽ ഗഫൂർ, മൂസ റാസ, മെക്ക റഫീഖ് അഹമ്മദ്, ഗൾഫാർ ഡോ. പി. മുഹമ്മദലി, എം.എ. യൂസഫലി, സിറാജുദ്ദീൻ ഖുറേഷി, ആസിഫ് ബാഷ, എം.എം. ഹാഷിം(രക്ഷാധികാരികൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.