Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെന്നൈയിൽ അമിതവേഗത്തിൽ വന്ന കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു

text_fields
bookmark_border
ചെന്നൈയിൽ അമിതവേഗത്തിൽ വന്ന കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു
cancel

ചെന്നൈ: ചെന്നൈയിൽ അമിതവേഗത്തിൽ വന്ന കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു. റോഡിനരികിലൂടെ നടന്ന് പോയ പളനി എന്നയാളാണ് മരിച്ചത്.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. റോഡരികിലെ കടകളിലേക്ക് നോക്കി നടന്ന പളനി വളരെ അടുത്തെത്തിയപ്പോഴാണ് അമിത വേഗത്തിൽ വന്ന കാർ കണ്ടത്. ഓടിമാറുന്നതിന് മുമ്പേ പളനിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഒരു സ്കൂട്ടറിനെ ഇടിച്ചതിന് ശേഷമാണ് കാർ പളനിയെ ഇടിച്ചത്. തുടർന്ന് സമീപത്ത് നിർത്തിയിട്ടിരുന്ന ഓട്ടോയെയും മറ്റ് രണ്ട് സ്കൂട്ടറുകളേയും ഇടിച്ചശേഷമാണ് വണ്ടി നിന്നത്.

നാട്ടുകാർ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പെട്ടെന്നു തന്നെ പളനി മരണപ്പെടുകയായിരുന്നു. ജയകുമാർ എന്നയാളിന്‍റെ ഉടമസ്ഥതയിലാണ് കാർ. കാർ ഡ്രൈവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chennai Man Dies After Being Struck By Speeding Car Near Pavement; Horrific CCTV Visuals Surface
Next Story