ചെന്നൈയിൽ ട്രെയിനിൽ നിന്ന് തെറിച്ച് വീണ് നാല് വിദ്യാർഥികൾ മരിച്ചു
text_fieldsചെന്നൈ: ട്രെയിനിന്‍റെ വാതില്‍ തൂങ്ങിനിന്ന് യാത്ര ചെയ്യുന്നതിനിടെ തെറിച്ച് വീണ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു. സെന്‍റ് തോമസ് മൗണ്ട് റെയില്‍വെ സ്റ്റേഷനിലാണ് അപകടം. ട്രാക്കിന്‍റെ അരികിലുള്ള ഇരുമ്പ് തൂണിലിടിച്ച് ഏഴു പേര്‍ പുറത്തേക്ക് വീഴുകയായിരുന്നു. ഇതിൽ നാലുപേർ സംഭവസ്ഥലത്തു വെച്ച് മരിച്ചു. അപകടത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
തിരക്ക് കൂടുതലുള്ള സമയത്താണ് അപകടമുണ്ടായത്. ടിക്കറ്റ് ചാര്‍ജ് കുറവായതിനാല്‍ ഈ സമയത്ത് ലോക്കല്‍ ട്രെയിനുകളില്‍ തിരക്ക് അനിയന്ത്രിതമായിരിക്കും. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ വൈദ്യുതി ഇല്ലാത്തതിനാല്‍ എക്സ്പ്രസ് ട്രെയിന്‍ പോകുന്ന പാളങ്ങളിലുടെയാണ് ലോക്കല്‍ ട്രെയിന്‍ നീങ്ങിയത്. ഇതറിയാതെ തൂങ്ങിനിന്ന് യാത്രചെയ്തവര്‍ ഇരുമ്പ് തൂണിൽ തട്ടി വീണതാണ് അപകടത്തിന് കാരണമെന്നും ദൃക്‍സാക്ഷികള്‍ പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
