കടവരാന്തയില് ഉറങ്ങിയ ആളെ പൊള്ളിക്കാൻ ശ്രമം
text_fieldsചെന്നൈ: കടവരാന്തയിൽ കിടന്നുറങ്ങിയ മധ്യവയസ്കനെ ആക്രമിക്കുകയും തീയിടാൻ ശ്രമിക്കുകയും ചെയ്യുന്ന വിഡിയോ പുറത്തുവന്നു. കോടമ്പക്കം രംഗരാജപുരത്തെ ഇന്ത്യന് ബാങ്കിന് സമീപത്ത് ഉറങ്ങുകയായിരുന്ന ജാഫർ (50) എന്നയാൾക്കുനേരെയാണ് ഒരുസംഘം യുവാക്കളുടെ ക്രൂരവിനോദം.
ജൂൺ നാലിന് നടന്ന സംഭവം ബാങ്കിെൻറ സി.സി.ടി.വി കാമറയിലാണ് പതിഞ്ഞത്. അർധരാത്രി 1.30ഒാടെ മദ്യപിച്ചെത്തിയ രാജേഷ്, പുഗേഴന്തി, ശ്യാം എന്നിവരും പ്രായപൂർത്തിയാകാത്ത കുട്ടിയും അടക്കമുള്ളവരാണ് പേപ്പർ കത്തിച്ച് പൊള്ളിക്കാൻ ശ്രമിച്ചത്.
യുവാക്കളിലൊരാൾ മദ്യപിച്ച് കിടന്നുറങ്ങുകയായിരുന്ന ജാഫറിെൻറ വസ്ത്രം മാറ്റി സ്വകാര്യഭാഗത്ത് കത്തിച്ച കടലാസ് പിടിക്കുകയായിരുന്നു. പൊള്ളിയതിനെത്തുടർന്ന് ഇയാൾ ഇഴഞ്ഞുനീങ്ങുന്നതും തുടന്ന് യുവാക്കൾ മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പൊലീസ് അക്രമികളെ അറസ്റ്റ്ചെയ്തിട്ടുണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളിൽ ൈവറലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
