Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറൗണ്ട്സിനിടെ...

റൗണ്ട്സിനിടെ ഹൃദയാഘാതം; യുവഹൃദ്രോഗ വിദഗ്ധന് ദാരുണാന്ത്യം

text_fields
bookmark_border
റൗണ്ട്സിനിടെ ഹൃദയാഘാതം; യുവഹൃദ്രോഗ വിദഗ്ധന്  ദാരുണാന്ത്യം
cancel
camera_altഡോ. ഗ്രാഡ് ലിൻ റോയ്

ചെ​ന്നൈ: റൗണ്ട്സിനിടെ ഹൃദയാഘാതമുണ്ടായ ഡോക്ടർക്ക് ദാരുണാന്ത്യം. ചെന്നൈ സവീത മെഡിക്കൽ കോളജിലെ കൺസൾട്ടന്റ് ഹൃദ്രോഗവിദഗ്ധൻ ഡോ. ഗ്രാഡ് ലിൻ റോയ് (39) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ റൗണ്ട്സിനിടെ ഡോ. റോയ് കുഴഞ്ഞുവീഴുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന ​വിദഗ്ധ ഡോക്ടർമാരടക്കമുള്ളവരുടെ സംഘം പരിശ്രമിച്ചെങ്കിലും റോയിയെ രക്ഷപ്പെടുത്താനായില്ലെന്ന് ആശുപത്രിയധികൃതർ അറിയിച്ചു. സി.പി.ആറിന് പിന്നാലെ, ആൻജിയോപ്ളാസ്റ്റി നടത്തുകയും സ്​റ്റെൻഡ് സ്ഥാപിക്കുകയും ചെയ്തു. ഹൃദയത്തിന്റെ പ്രവർത്തനം സുഗമാക്കാനായി ഉപയോഗിക്കുന്ന ഇൻട്രാ ഓർട്ടിക് ബലൂൺ പമ്പും (ഐ.എ.ബി.പി), ക്രിത്രിമ ഹൃദയവും ശ്വാസകോശവുമായി പ്രവർത്തിക്കുന്ന ഇ.സി.എം.ഒ എന്നിവയും റോയിയു​ടെ ചികിത്സക്കായി ഉപയോഗിച്ചെങ്കിലും, മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് ന്യൂറോ സർജനായ ഡോ. സുധീർ കുമാർ വ്യക്തമാക്കി.

ഡോ. റോയിയുടെ മരണം​ ഒറ്റപ്പെട്ട സംഭവമല്ലെന്നും 30-40 പ്രായപരിധിയിലുളള ഡോക്ടർമാർക്കിടയിൽ ഹൃദയാഘാത നിരക്ക് ആശങ്കാജനകമായ രീതിയിൽ വർധിച്ചുവരികയാണെന്നും ഡോ. കുമാർ എക്സിലെ കുറിപ്പിൽ പറഞ്ഞു.

ജോലിഭാരമാണ് ഇത്തരം സംഭവങ്ങളിൽ വില്ലനാവുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ദിവസം ശരാശരി 12-18 മണിക്കൂർ ഒരു ഡോക്ടർ ജോലി ചെയ്യുന്നു, ചില സമയങ്ങളിൽ ഇത് 24 മണിക്കൂർ വരെയാവും. ഇതിന് പുറമെ, കടുത്ത മാനസിക സമ്മർദ്ദവും ഡോക്ടർമാർ ജോലിസ്ഥലത്ത് അഭിമുഖീകരിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.

അനാരോഗ്യകരമായ ജീവിത ശൈലിയും ഡോക്ടർമാർക്കിടയിലെ ഹൃ​ദ്രോഗത്തിന് കാരണമാവുന്നുണ്ട്. ഭക്ഷണ ശീലത്തിലെ കൃത്യതയില്ലായ്മയും വ്യായാമക്കുറവും കൃത്യമായ ആരോഗ്യ പരിശോധനകൾ നടത്താത്തതും മിക്ക കേസുകളിലും കാരണമാവുന്നതായി ​വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ഭാര്യയും മകനുമടങ്ങുന്നതാണ് ഡോ. ഗ്രാഡ് ലിൻ റോയിയുടെ കുടുംബം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DoctorHeart Healthcardiac doctorcardiac surgeon
News Summary - Chennai Cardiac Surgeon, 39, Suffers Heart Attack During Rounds At Hospital, Dies
Next Story