Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുപ്പതി ക്ഷേത്രത്തിലേക്ക് ഒരു കോടി നൽകി ചെന്നൈ സ്വദേശികളായ മുസ്ലിം ദമ്പതികൾ

text_fields
bookmark_border
തിരുപ്പതി ക്ഷേത്രത്തിലേക്ക് ഒരു കോടി നൽകി ചെന്നൈ സ്വദേശികളായ മുസ്ലിം ദമ്പതികൾ
cancel

ചെന്നൈ: തിരുപ്പതി ക്ഷേത്രത്തിലേക്ക് ഒരു കോടി സംഭാവന നൽകി ചെന്നൈ സ്വദേശികളായ മുസ്ലിം ദമ്പതികൾ. ക്ഷേത്രം ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി) എക്സിക്യൂട്ടീവ് ഓഫിസർ ധർണ റെഡ്ഡിക്ക് ദമ്പതികൾ ചൊവ്വാഴ്ച തുകയുടെ ചെക്ക് കൈമാറി.

അബ്ദുൽ ഘനി-സുബീന ബാനു ദമ്പതികളാണ് തുക കൈമാറിയത്. കൂടാതെ, പുതുതായി നിർമിച്ച ശ്രീ പദ്മാവതി റെസ്റ്റ് ഹൗസിന് 87 ലക്ഷം രൂപയുടെ ഫർണിച്ചറുകളും ശ്രീ വെങ്കടേശ്വര അന്ന പ്രസാദം ട്രസ്റ്റിന് 15 ലക്ഷം രൂപയും കൈമാറിയതായി എ.എൻ.ഐ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

ദമ്പതികൾ നേരത്തെയും ഇത്തരത്തിൽ ട്രസ്റ്റിന് സംഭാവനകൾ നൽകിയിരുന്നെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2020ൽ കോവിഡ് സമയത്ത് ക്ഷേത്ര പരിസരം അണുമുക്തമാക്കാനുള്ള ഉപകരണങ്ങൾ ഘടിപ്പിച്ച ട്രാക്ടർ കൈമാറിയിരുന്നു. കൂടാതെ, പച്ചക്കറി കൊണ്ടുപോകുന്നതിന് 35 ലക്ഷം രൂപയുടെ ട്രക്കും ക്ഷേത്ര ട്രസ്റ്റിന് നൽകിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chennai-based Muslim couple donates ₹1 cr to Tirupati temple
Next Story