Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Chennai Airport
cancel
Homechevron_rightNewschevron_rightIndiachevron_rightകനത്ത മഴയും കാറ്റും;...

കനത്ത മഴയും കാറ്റും; ചെന്നൈ വിമാനത്താവളത്തിൽ വിമാനങ്ങളുടെ ലാൻഡിങ്​ റദ്ദാക്കി

text_fields
bookmark_border

ചെന്നൈ: തമിഴ്​നാട്ടിൽ കനത്തമഴ, കാറ്റ്​ മുന്നറിയിപ്പിനെ തുടർന്ന്​ ചെന്നൈ വിമാനത്താവളത്തിൽ വിമാനങ്ങളുടെ ലാൻഡിങ്​ റദ്ദാക്കി. ഉച്ച 1.15 മുതൽ ആറുമണിവരെ വിമാനങ്ങൾ ലാൻഡ്​ ചെയ്യില്ല​. അതേസമയം, വിമാനത്താവളത്തിൽനിന്ന്​ പുറപ്പെ​േടണ്ട വിമാനങ്ങൾ കൃത്യസമയം പാലിക്കുമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.

യാത്രക്കാരുടെ സുരക്ഷയും കാറ്റിന്‍റെ വേഗതയും കണക്കിലെടുത്താണ്​ തീരുമാനമെന്നും ചെന്നൈ വിമാനത്താവളം ട്വീറ്റ്​ ചെയ്​തു. ചെന്നൈയിലേക്കുള്ള വിമാനങ്ങൾ ഹൈദരാബാദിലേക്കും ബംഗളൂരുവിലേക്കും വഴിത്തിരിച്ചുവിടും.

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തെ തുടർന്ന്​ ചെന്നൈ നഗരത്തിലും ആറു ജില്ലകളിലും കനത്ത മഴപെയ്യുമെന്ന്​ കാലാവസ്​ഥ വകുപ്പ്​ അറിയിച്ചിരുന്നു.

കനത്ത മഴയുടെ സാഹചര്യത്തിൽ ചെന്നൈ വിമാനത്താവളത്തിൽ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വിമാനം റദ്ദാക്കൽ, കാലതാമസം തുടങ്ങിയവ ഉണ്ടായാൽ യാത്രകാരെ മുൻകൂട്ടി അറിയിക്കാൻ എല്ലാ വിമാനക്കമ്പനികൾക്കും നിർദേശം നൽകുകയും ചെയ്​തു. കൂടുതൽ ജീവനക്കാരെയും വിമാനത്താവളത്തിൽ വിന്യസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnadu FloodChennai Airport
News Summary - Chennai Airport Arrivals Suspended Till 6 pm Due To Heavy Rain
Next Story