ചീറ്റകൾ ചരിത്രാതീത കാലത്തും ഇന്ത്യയിൽ ഉണ്ടായിരുന്നു; പ്രാചീന കാലത്ത് പാറയിൽ വരച്ച ചിത്രം ഭോപ്പാലിലെ ഗുഹയിൽ
text_fieldsഭോപ്പാൽ: ചീറ്റകളെ ആഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന് ഇന്ത്യയിൽ വളർത്തിയ ഇന്ത്യയുടെ ചീറ്റ പ്രോജക്ട് അടുത്തകാലത്ത് ശ്രദ്ധേയമായിരുന്നു. ആദ്യം കൊണ്ടുവന്നവയിൽ പലതും ചത്തുപോയെങ്കിലും പിന്നീടുള്ളവയെയും അവയുടെ കുഞ്ഞുങ്ങളെയും വളരെ ശ്രദ്ധയോടെ സംരക്ഷിച്ചാണ് ഇപ്പോൾ രാജ്യത്ത് വളർത്തിയെടുക്കുന്നത്.
ഒരുകാലത്ത് രാജ്യത്ത് വളരെ സജീവമായിരുന്നു ഇവയുടെ സാന്നിധ്യം. എന്നാൽ പിന്നീട് രാജ്യത്തു നിന്ന് ഇവക്ക് വംശനാശം സംഭവിക്കുകയായിരുന്നു. എന്നാൽ ഇന്ത്യയുടെ വീര കഥകളിലും സാഹിത്യത്തിലുമൊക്കെ ചീറ്റകളുടെ സാന്നിധ്യമുണ്ടായിരുന്നു.
എന്നാൽ ചരിത്രാതീത കാലഘട്ടത്തിൽപോലും ചീറ്റകൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുനു എന്നു തെളിയിക്കുന്ന ഗുഹാ ചിത്രം ഇപ്പോൾ പുറത്തുവിട്ടത് ഇന്ത്യയുടെ ചീറ്റ പ്രോജക്ടിന്റെ ഫീൽഡ് ഡയറക്ടർ ഉത്തം ശർമയാണ്.
ബി.സി 2500 നും 2300 നും ഇടയിൽ ഭോപ്പാലിലെ കാരാട് ഒരു ഗുഹയിൽ അന്നത്തെ മനുഷ്യർ വരച്ച ചീറ്റയുടെ ശിലാചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്.
അതിഭയങ്കരമായ സ്പീഡിൽ ഓടാൻ കഴിയുമെന്നതിനാൽ ഇവയെ ഇണക്കി അക്കാലത്ത് രാജാക്കൻമാരും വേട്ടക്കാരും ഉപയോഗിച്ചിരുന്നു. സഫാരി വേട്ടക്കും ഇവയെ ഉപയോഗിച്ചിരുന്നു. മനുഷ്യൻ വേട്ടയാടിയും ഇവയെ അമിതമായി ഉപയോഗിച്ചുമാണ് രാജ്യത്തു നിന്ന് ചീറ്റകൾ അപ്രത്യക്ഷമായത്. 1952ൽ രാജ്യത്തുനിന്ന് ചീറ്റകൾ വംശനാശം സംഭവിച്ചതായി രാജ്യം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

