Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഭിനന്ദനും...

അഭിനന്ദനും സുഹൃത്തുക്കളുമായുള്ള ഹൃദ്യമായ കൂടിക്കാഴ്​ച: വിഡിയോ വൈറൽ

text_fields
bookmark_border
abhinandan-vardhaman
cancel

ന്യൂഡൽഹി: പാകിസ്​താൻെറ പിടിയിൽ നിന്ന് ​മോചിതനായി തിരിച്ചെത്തിയ ശേഷം വ്യോമസേന വിങ്​ കമാൻഡർ അഭിനന്ദൻ വർധമാൻ സുഹൃത്തുക്കളുമായി നടത്തിയ ഹൃദ്യമായ ആദ്യ കൂടിക്കാഴ്​ചയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സുഹൃത്തുക്കൾ അഭിനന്ദനൊപ്പം ചിരിച്ചുകൊണ്ട്​ ഫോ​ട്ടോയെടുക്കുകയും രാജ്യത്തിന്​ ജയാരവം മുഴക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ​ഇപ്പോൾ പുറത്തായിരിക്കുന്നത്​. എടുക്കുന്ന ചിത്രങ്ങൾ സഹപ്രവർത്തകരുടെ കുടുംബാംഗങ്ങൾക്കുള്ളതാണെന്ന്​ അഭിനന്ദൻ പറയുന്നതും ദൃശ്യത്തിലുണ്ട്​.

‘ഈ ചിത്രങ്ങൾ എടുക്കുന്നത്​ നിങ്ങൾക്ക്​ വേണ്ടിയുള്ളതല്ല. നിങ്ങളുടെ കുടുംബാംഗങ്ങൾക്കുള്ളതാണ്​. എനിക്ക്​ വേണ്ടി പ്രാർത്ഥിച്ചതിനാണത്​. എനിക്ക് അവരെ കാണാൻ സാധിച്ചിട്ടില്ല. നിങ്ങളും നിങ്ങളുടെ വീട്ടുകാരുമടക്കം മുഴുവൻപേരും എനിക്കു വേണ്ടി പ്രാർത്ഥിച്ചു’’- അഭിനന്ദൻ പറഞ്ഞു.

അതിർത്തിയിൽ ആക്രമണത്തിന്​ മുതിർന്ന പാക്​ യുദ്ധവിമാനത്തെ തുരത്തുന്നതിനിടെ വിമാനം തകർന്ന്​ പാക്​ മണ്ണിൽ ഇറങ്ങേണ്ടി വന്ന അഭിനന്ദൻ പാകിസ്​താൻ �4�ൈന്യത്തിൻെറ പിടിയിലായിരുന്നു. സൈന്യത്തിൻെറ ചോദ്യം ചെയ്യലിൽ പതറാതെ മറുപടി നൽകിയ അഭിനന്ദൻെറ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. മൂന്ന്​ ദിവസത്തെ പാക്​ തടവിൽ നിന്ന്​ മാർച്ച്​ ഒന്നിനാണ്​ അഭിനന്ദൻ മോചിതനായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsAbhinandan Vardhamanabhinandan selfy
News Summary - Cheers and selfies in Wing Commander Abhinandan's latest video -india news
Next Story