Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രാഥമിക...

പ്രാഥമിക അക്കൗണ്ടുകാർക്കും ചെക്ക്​ ബുക്ക്​ നൽകണം

text_fields
bookmark_border
പ്രാഥമിക അക്കൗണ്ടുകാർക്കും ചെക്ക്​ ബുക്ക്​ നൽകണം
cancel
ന്യൂ​ഡ​ൽ​ഹി: മി​നി​മം ബാ​ല​ൻ​സ്​ സൂ​ക്ഷി​ക്കേ​ണ്ട​തി​ല്ലാ​ത്ത പ്രാ​ഥ​മി​ക സേ​വി​ങ്​​സ്​ ബാ​ങ്ക്​ അ​ക്കൗ​ണ ്ട്​ ഉ​ട​മ​ക​ൾ​ക്ക്​ ചെ​ക്ക്​ ബു​ക്ക്, എ.​ടി.​എം തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന്​ ബാ​ങ്കു​ക​ൾ​ക്ക്​ റി​സ​ർ​വ്​ ബാ​ങ്ക്​ നി​ർ​ദേ​ശം. പ്ര​തി​മാ​സം നാ​ലു ത​വ​ണ വ​രെ സ​ർ​വി​സ്​ ചാ​ർ​ജി​ല്ലാ​തെ എ.​ടി.​എ​മ്മി​ൽ നി​ന്ന്​ പ​ണം പി​ൻ​വ​ലി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണം. ‘നെ​ഫ്​​ട്’​ തു​ട​ങ്ങി​യ മാ​ർ​ഗ​ങ്ങ​ളി​ലു​ള്ള ഒാ​ൺ​ലൈ​ൻ പ​ണ​മി​ട​പാ​ടി​ന്​ സ​ർ​വി​സ്​ ചാ​ർ​ജ്​ ഇൗ​ടാ​ക്ക​രു​തെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം റി​സ​ർ​വ്​ ബാ​ങ്ക്​ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ചെ​ക്ക്​ ബു​ക്ക്, എ.​ടി.​എം കാ​ർ​ഡ്​ എ​ന്നി​വ ന​ൽ​കു​ന്ന​തി​ന്​ മി​നി​മം ബാ​ല​ൻ​സ്​ വേ​ണ​മെ​ന്ന്​ പ്രാ​ഥ​മി​ക അ​ക്കൗ​ണ്ടു​കാ​രോ​ട്​ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ൽ നി​ന്ന്​ ബാ​ങ്കു​ക​ളെ വി​ല​ക്കു​ന്ന​താ​ണ്​ ഇ​പ്പോ​ഴ​ത്തെ നി​ർ​ദേ​ശം. എ​ന്നാ​ൽ, സാ​ധാ​ര​ണ സേ​വി​ങ്​​സ്​ അ​ക്കൗ​ണ്ടു​ക​ൾ​ക്ക്​ മി​നി​മം ബാ​ല​ൻ​സ്​ ​തു​ട​ർ​ന്നും വേ​ണ്ടി​വ​രും.

10 ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ ഒാ​രോ വ​ർ​ഷ​വും റൊ​ക്കം പ​ണ​മാ​യി പി​ൻ​വ​ലി​ച്ചാ​ൽ മൂ​ന്നു മു​ത​ൽ അ​ഞ്ചു ശ​ത​മാ​നം വ​രെ നി​കു​തി ന​ൽ​ക​ണ​മെ​ന്ന വ്യ​വ​സ്​​ഥ കൊ​ണ്ടു​വ​ന്ന്​ ഒാ​ൺ​ലൈ​ൻ പ​ണ​മി​ട​പാ​ട്​ പ്രോ​ത്സാ​​ഹി​പ്പി​ക്കാ​നും സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bank accountmalayalam newsindia newschckbook
News Summary - checkbook for basic bank accounts-india news
Next Story