Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ കോപ്​ടർ...

മോദിയുടെ കോപ്​ടർ പരിശോധിച്ച ​െഎ.എ.എസ്​ ഉദ്യോഗസ്​ഥ​െൻറ സസ്​പെൻഷന്​ സ്​റ്റേ

text_fields
bookmark_border
മോദിയുടെ കോപ്​ടർ പരിശോധിച്ച ​െഎ.എ.എസ്​ ഉദ്യോഗസ്​ഥ​െൻറ സസ്​പെൻഷന്​ സ്​റ്റേ
cancel

ബംഗളൂരു: തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയു​െട കോപ്​ടർ പരിശോധിച്ച ​െഎ.എ.എസ ്​ ഉദ്യോഗസ്​ഥനെ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷൻ സസ്​പ​െൻറ്​ ചെയ്​ത നടപടി സെൻട്രൽ അഡ്​മിനിസ്​ട്രേറ്റിവ്​ ട്രൈ ബ്യൂണൽ തടഞ്ഞു. ഒഡിഷയിൽ സമ്പൽപൂരിൽ മോദിയുടെ കോപ്​ടർ പരിശോധിച്ച കർണാടക കേഡർ ​െഎ.എ.എസ്​ ഉദ്യോഗസ്​ഥനായ മുഹമ്മ ദ്​ മുഹ്​സിനെ സസ്​പ​െൻറ്​ ചെയ്​ത നടപടിക്കാണ്​ സ്​റ്റേ. എസ്​.പി.ജി സുരക്ഷ ലഭിക്കുന്നവർ എന്തിനും ഏതിനും യോഗ്യരാണെന്ന്​ പറയാനാവില്ലെന്നും കർണാടക മുഖ്യമന്ത്രി എച്ച്​.ഡി. കുമാരസ്വാമിയുടെയും ഒഡിഷ മുഖ്യമന്ത്രിയുടെയും വാഹനം തെര​െഞ്ഞടുപ്പ്​ പ്രചാരണവേളയിൽ ഉദ്യോഗസ്​ഥർ പരിശോധിച്ചിട്ടും നടപടിയൊന്നുമുണ്ടായില്ലെന്നും സ്​റ്റേ ഉത്തരവിൽ ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. കർണാടകയിലെ ചിത്രദുർഗയിൽ പ്രധാനമന്ത്രി സഞ്ചരിച്ച ഹെലികോപ്​ടറിൽനിന്ന്​ കറുത്ത പെട്ടി സ്വകാര്യവാഹനത്തിൽ കയറ്റിക്കൊണ്ടുപോയ സംഭവത്തിൽ സംശയങ്ങൾ ഉന്നയിക്കപ്പെട്ടിട്ടും പ്രത്യക്ഷത്തിൽ നടപടിയൊന്നുമുണ്ടായില്ലെന്നും ട്രൈബ്യൂണൽ വിമർശിച്ചു.

സസ്​പെൻഷനിലായ മുഹമ്മദ്​ മുഹ്​സിൻ ബംഗളൂരുവിലെ അഡ്​മിനിസ്​ട്രേറ്റിവ്​ ട്രൈബ്യുണലിനെ സമീപിക്കുകയായിരുന്നു. മോദിയുടെ കോപ്ടർ പരിശോധിക്കാൻ എസ്​.പി.ജി ഉദ്യോഗസ്​ഥനിൽനിന്ന്​ അനുമതി വാങ്ങിയിരുന്നു​െവന്നും മോദിയുടെ കോപ്​ടറി​​െൻറ ദൃശ്യങ്ങൾ അൽപമകലെനിന്ന്​ വിഡിയോയിൽ പകർത്താൻ അദ്ദേഹം അനുമതി നൽകിയിരുന്നുവെന്നും മുഹമ്മദ്​ മുഹ്​സിൻ ഹരജിയിൽ ബോധിപ്പിച്ചു. എന്നാൽ, എസ്​.പി.ജി തന്നെ മുഹ്​സിനെതിരെ തെരഞ്ഞെടുപ്പ്​ കമീഷന്​ പരാതിനൽകുകയായിരുന്നു. കർണാടക പിന്നാക്ക ക്ഷേമവകുപ്പിൽ ഉദ്യോഗസ്​ഥനായ മുഹമ്മദ്​ മുഹ്​സിനെ തൽസ്​ഥാനത്ത്​ താമസംവിനാ നിയോഗിക്കണമെന്ന്​ ഉത്തരവിട്ട ട്രൈബ്യുണൽ ഇതുസംബന്ധിച്ച്​ നാലാഴ്​ചക്കകം വിശദമായ മറുപടി സമർപ്പിക്കാൻ ഇരുകക്ഷികളോടും നിർദേശിച്ചു. ​ജൂൺ മൂന്നിന്​ കേസ്​ വീണ്ടും പരിഗണിക്കും.

തെരഞ്ഞെടുപ്പ്​ നിരീക്ഷകനായി ഒഡിഷയിൽ ചുമതലവഹിക്കുകയായിരുന്ന മുഹമ്മദ്​ മുഹ്​സിൻ ഏപ്രിൽ 16ന്​ മോദിയുടെ കോപ്​ടർ പരിശോധിച്ചത്, എസ്​.പി.ജി സുരക്ഷയുള്ള നേതാക്കളുടെ വാഹനങ്ങൾ പരിശോധിക്കരുതെന്ന കമീഷ​​െൻറ നിർദേശത്തി​​െൻറ ലംഘനമാണെന്നു​ ചൂണ്ടിക്കാട്ടിയായിരുന്നു സസ്​പെൻഷൻ നടപടി. തുടർന്ന്​ ഇദ്ദേഹത്തെ ഒഡിഷയിൽനിന്ന്​ കർണാടകയിലേക്ക്​ തിരിച്ചയച്ചിരുന്നു. എന്നാൽ, കമീഷ​​െൻറ പരിശോധനയിൽനിന്ന്​​ ആരും മുക്​തരല്ലെന്നും അത്തരമൊരു നിർദേശം കമീഷൻ പുറപ്പെടുവിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modikarnatakacatiasChopperMohammed Mohsin
News Summary - Check on Narendra Modi’s chopper: CAT stays suspension of Karnataka IAS officer Mohammed Mohsin- India news
Next Story