Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
BJP Flag
cancel
Homechevron_rightNewschevron_rightIndiachevron_rightഉദ്യോഗസ്​ഥ...

ഉദ്യോഗസ്​ഥ നിയമനങ്ങൾക്ക്​ മുമ്പ്​ പ്രത്യയശാസ്​ത്ര പശ്ചാത്തലം നോക്കണം; ബി.ജെ.പി സംസ്​ഥാനങ്ങൾക്ക്​ നിർദേശം

text_fields
bookmark_border

ന്യൂഡൽഹി: ഏതെങ്കിലും ഒരു വ്യക്തിക്ക്​ സർക്കാർ തലത്തിൽ സ്​ഥാനമാനങ്ങൾ നൽകുന്നതിന്​ മുമ്പ്​ പ്രത്യയശാസ്​ത്ര പശ്ചാത്തലം പരിശോധിക്കണമെന്ന്​ ബി.ജെ.പി ഭരിക്കുന്ന സംസ്​ഥാനങ്ങൾക്ക്​ കേന്ദ്രനേതൃത്വത്തിന്‍റെ നിർദേശം. നിർദേശങ്ങൾ എഴുതി നൽകാതെ വാക്കാൽ നൽകുകയായിരുന്നു.

സർക്കാർ സ്​ഥാനമാനങ്ങൾ നൽകുന്നതിന്​ മുമ്പ്​ അവരുടെ രാഷ്​ട്രീയ അഭിപ്രായങ്ങളും സർക്കാറുമായി ബന്ധപ്പെട്ട നടപടികളും അഭി​പ്രായങ്ങളും പരിശോധിക്കണം. അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ രാഷ്​ട്രീയ അഭി​പ്രായവുമായി ബന്ധപ്പെട്ട്​ ശരിയായ പരിശോധന നടത്തണം. പ്രത്യേകിച്ച്​ പ്രത്യയ ശാസ്​ത്രപരമായും കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാർ, ബി.ജെ.പി, ആർ.എസ്​.എസ്​, പ്രതിപക്ഷ പാർട്ടികൾ എന്നിവയോടുള്ള നിലപാടുകളും പരിശോധിക്കണമെന്നാണ്​ നിർദേശം.

മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാൻ കമ്യൂണിക്കേഷൻ അഡ്വൈസർ/ഓഫിസർ പദവിയിൽ നിയമിച്ച തുഷാർ പഞ്ചലുമായി ബന്ധപ്പെട്ട്​ വിവാദം ഉയർന്ന പശ്ചാത്തലത്തിലാണ്​ തീരുമാനം.

തുഷാറിനെ പദവിയിൽ നിയമിച്ച്​ ഉത്തരവിറങ്ങിയതിന്​ പിന്നാലെ അദ്ദേഹം മധ്യപ്രദേശ്​ മുഖ്യമന്ത്രിയുമായി ചേർന്ന്​ പ്രവർത്തിക്കില്ലെന്നും അതിനാൽ പദവി സ്വീകരിക്കില്ലെന്നും വ്യക്തമാക്കി ട്വിറ്ററിൽ കുറിക്കുകയായിരുന്നു. ഇത്​ ബി.ജെ.പി സർക്കാറിന്​ തിരിച്ചടിയായിരുന്നു.

എന്നാൽ, സംസ്​ഥാന സർക്കാർ വാഗ്​ദാനം ചെയ്​ത സ്​ഥാനം കേന്ദ്ര നേതൃത്വ​ത്തിന്‍റെ ഇടപെടലിനെ തുടർന്ന്​ പിൻവലിക്കുകയായിരുന്നുവെന്നായിരുന്നു മുതിർന്ന ബി.ജെ.പി നേതാവിന്‍റെ ​പ്രതികരണം. 'സംസ്​ഥാന സർക്കാറിന്‍റെ ഉന്നത പദവിയിൽ ഒരു വ്യക്തിക്ക്​ സ്​ഥാനം വാഗ്​ദാനം ചെയ്​തു. അദ്ദേഹത്തിന്‍റെ മുൻ സമൂഹമാധ്യമ പോസ്റ്റുകളിൽ സർക്കാറിനെതിരെ വിമർശനം ഉയർത്തിയിരുന്നു. അതിൽ വിമർശനം ഉയർന്നതിനാൽ അദ്ദേഹം സ്​ഥാനം നിരസിച്ചു. ​എന്നാൽ, അദ്ദേഹം സ്​ഥാനം നിരസിച്ചത്​ കേന്ദ്ര നേതൃത്വം ഇടപ്പെട്ടതിന്​ ശേഷമായിരുന്നു' -മുതിർന്ന ബി.ജെ.പി നേതാവ്​ പറഞ്ഞു.

പ്രധാനമ​ന്ത്രി ​നരേന്ദ്രമോദിയെയും ബി.ജെ.പിയെയും ആർ.എസ്​.എസിനെയും വിമർശിക്കുന്നവരെ എങ്ങനെ സർക്കാരിന്‍റെ ഭാഗമാക്കുമെന്ന്​ കേന്ദ്രനേതൃത്വം ചോദിച്ചതായും മധ്യപ്രദേശ്​ ബി.ജെ.പി നേതാവ്​ കൂട്ടിച്ചേർത്തു. കൂടുതൽ നാണക്കേട്​ ഒഴിവാക്കാൻ തിരുത്തൽ നടപടി സ്വീകരിക്കാൻ നേതൃത്വം നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.

സംഭവങ്ങളു​െട പശ്ചാത്തലത്തിലാണ്​ ​ബി.ജെ.പി ഭരിക്കുന്ന സംസ്​ഥാനങ്ങൾക്ക്​ കേന്ദ്ര ബി.ജെ.പി നേതൃത്വത്തിന്‍റെ വാക്കാലുള്ള നിർദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ideologyRSSBJP
News Summary - Check ideological background before appointing people in govt: BJP to states
Next Story