Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘പകൽ വെളിച്ചത്തിലെ ചതി’; ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിലെ ബി.ജെ.പി വിജയത്തിൽ കെജ്രിവാൾ

text_fields
bookmark_border
‘മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഇത്രയും കളിക്കാൻ കഴിയുമെങ്കിൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ അവർ ഏതറ്റം വരെയും പോകും’
‘പകൽ വെളിച്ചത്തിലെ ചതി’; ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിലെ ബി.ജെ.പി വിജയത്തിൽ കെജ്രിവാൾ
cancel

ന്യൂഡൽഹി: ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിലെ ബി​.ജെ.പി വിജയത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി തലവനുമായ അരവിന്ദ് കെജ്രിവാൾ. ഇത് ‘പകൽ വെളിച്ചത്തിലെ ചതി’യാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഇത്രയും കളിക്കാൻ കഴിയുമെങ്കിൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ അവർ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.

‘ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പിൽ പകൽവെളിച്ചത്തിൽ തട്ടിപ്പ് നടത്തിയ രീതി അങ്ങേയറ്റം ആശങ്കാജനകമാണ്. ഒരു മേയർ തെരഞ്ഞെടുപ്പിൽ ഇത്തരക്കാർക്ക് ഇത്രയും തരംതാഴാൻ കഴിയുമെങ്കിൽ, അവർക്ക് രാജ്യത്തെ തെരഞ്ഞെടുപ്പിൽ ഏതറ്റം വരെയും പോകാനാകും. ഇത് വളരെ ആശങ്കാജനകമാണ്’ -കെജ്രിവാൾ എക്സിൽ കുറിച്ചു.

35 അംഗ കോർപറേഷനിൽ ബി.ജെ.പിക്ക് 14ഉം എ.എ.പിക്ക് 13ഉം കോൺഗ്രസിന് ഏഴും ശിരോമണ അകാലിദളിന് ഒന്നും കൗൺസിലർമാരാണ് ഉണ്ടായിരുന്നത്. കോൺഗ്രസുമായി സഖ്യമായാണ് എ.എ.പി മത്സരിച്ചത്. എന്നാൽ, എ.എ.പിയുടെ കുൽദീപ് കുമാറിനെ തോൽപിച്ച് ബി.ജെ.പിയുടെ മനോജ് സോങ്കർ മേയറായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മനോജ് സോങ്കറിന് എം.പിയുടെയും ശിരോമണി അകാലിദളിന്റെയും അടക്കം 16 വോട്ട് ലഭിച്ചപ്പോൾ കുൽദീപ് കുമാറിന് ലഭിച്ചത് 12 വോട്ടാണ്. എട്ട് വോട്ട് പ്രിസൈഡിങ് ഓഫിസർ അനിൽ മസീഹ് അസാധുവായി പ്രഖ്യാപിച്ചതാണ് നിർണായകമായത്. ജനുവരി 18ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് പ്രിസൈഡിങ് ഓഫിസറുടെ അസുഖം പറഞ്ഞ് അനിശ്ചിതകാലത്തേക്ക് നീട്ടുകയായിരുന്നു. വിഷയത്തിൽ ഇടപെട്ട പഞ്ചാബ്-ഹരിയാന ഹൈകോടതി തെരഞ്ഞെടുപ്പ് ജനുവരി 30ന് മുമ്പ് നടത്തണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

വോട്ടെടുപ്പിൽ തട്ടിപ്പ് ആരോപിച്ച് എ.എ.പി-കോൺഗ്രസ് പ്രവർത്തകർ സമരവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇനി നടക്കാനുള്ള സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പുകൾ നടക്കുക പുതുതായി തെരഞ്ഞെടുത്ത​ മേയറുടെ മേൽനോട്ടത്തിലാകും. ഈ രണ്ട് പോസ്റ്റുകളിലും ഇൻഡ്യ സഖ്യത്തിന്റെ സ്ഥാനാർഥികൾ കോൺഗ്രസുകാരാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Cheating in broad daylight’; Kejriwal on BJP's victory in Chandigarh Mayor Poll
Next Story