ജമ്മു-കശ്മീർ: ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് ഗ്രാമമുഖ്യനായി മുസ്ലിം
text_fieldsഭദ്രവാഹ്(ജമ്മു-കശ്മീർ): മതസൗഹാർദത്തിനും സാഹോദര്യത്തിനും മാതൃകയായി ജമ്മു-കശ്മീര ിലെ ഭദ്രവാഹ്പ്രദേശത്തെ ഹാങ്ക പഞ്ചായത്തിലെ ഭേലാൻ-ഖരോത്തി ഗ്രാമം. ഇവിടെ പഞ്ചായത്ത് ത െരഞ്ഞെടുപ്പിൽ മുസ്ലിം സ്ഥാനാർഥി ഗ്രാമമുഖ്യനായി തെരെഞ്ഞടുക്കപ്പെട്ടത് എതിരില്ലാതെ.
പ്രദേശെത്ത ഏക മുസ്ലിം കുടുംബാംഗമായ ചൗധരി മുഹമ്മദ് ഹുസൈനെ നിറഞ്ഞ മനസ്സോടെയാണ് വോട്ടർമാർ തെരെഞ്ഞടുത്തത്. കന്നുകാലികളെ വളർത്തുന്ന ഗുജ്ജർ കുടുംബമാണ് ചൗധരിയുടേത്. ഗ്രാമത്തിലെ 450 താമസക്കാരിൽ ഏക മുസ്ലിം കുടുംബമാണിത്. 54കാരനായ മുഹമ്മദ് ഹുസൈൻ ചൗധരിക്ക് ഭാര്യയും അഞ്ച് ആൺമക്കളുമുണ്ട്.
സമൂഹത്തിൽ ജാതി മത ധ്രുവീകരണം നടക്കുേമ്പാൾ തങ്ങളുടെ ഗ്രാമം മതസൗഹാർദത്തിെൻറ മാതൃക കാണിച്ചതിൽ അഭിമാനമുണ്ടെന്ന് പ്രദേശവാസിയായ ദുനി ചന്ദ് പറഞ്ഞു. ഇത് രാജ്യത്തിനുള്ള സന്ദേശം കൂടിയാണ്.
ഗ്രാമത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഹമ്മദ് ഹുസൈന് കഴിയുമെന്ന് എല്ലാവരും കരുതുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘ജനങ്ങൾ തികച്ചും സൗഹാർദമായി കഴിയുന്ന പ്രദേശമാണിത്. അവർ നൽകിയ സ്നേഹവും അർപ്പിച്ച വിശ്വാസവും പ്രതീക്ഷയും കാത്തുസൂക്ഷിക്കും’’ -മുഹമ്മദ് ഹുസൈൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
