Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Bhupesh Baghel
cancel
Homechevron_rightNewschevron_rightIndiachevron_rightഛത്തീസ്​ഗഡിൽ നാലു...

ഛത്തീസ്​ഗഡിൽ നാലു പുതിയ ജില്ലകളും താലൂക്കുകളും പ്രഖ്യാപിച്ച്​ മുഖ്യമന്ത്രി

text_fields
bookmark_border

റായ്​പുർ: 75ാം സ്വാതന്ത്ര്യദിനത്തിൽ ഛത്തീസ്​ഗഡിൽ പുതിയ ജില്ലകളും താലൂക്കുകളും പ്രഖ്യാപിച്ച്​ മുഖ്യമന്ത്രി ഭൂപേഷ്​ ബാഗൽ. നാലു പുതിയ ജില്ലകളും 18 താലൂക്കുകളുമാണ്​ പ്രഖ്യാപിച്ചത്​.

മൊഹ്​ല മൻപുർ, സാരൻഗഡ്​ -ബിലായ്​ഗഡ്​, ശക്തി, മനേന്ദ്രഗഡ്​ എന്നിവയാണ്​ പുതിയ ജില്ലകൾ. ഇതോടെ ഛത്തീസ്​ഗഡിലെ ജില്ലകളുടെ എണ്ണം 32 ആയി.

75ാം സ്വാതന്ത്ര്യദിനത്തിൽ റായ്​പുരിലെ ​െപാലീസ്​ പരേഡ്​ ഗ്രൗണ്ടിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യദിനത്തിലെ ആഘോഷം നിരവധി പോരാളികളെയും രക്തസാക്ഷിക​െളയും അവരുടെ ധീരതയെയും ഓർമിപ്പിക്കുന്നുവെന്നും അവർ കാരണത്താലാണ്​ ഇന്ന്​ നാം സ്വതന്ത്രമായി ശ്വസിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChattisgarhBhupesh Baghel
News Summary - Chattisgarh CM Bhupesh Baghel announces 4 new districts, 18 tehsils
Next Story