മാധ്യമപ്രവർത്തകന്റെ കൊലപാതകത്തിൽ നാലുപേർക്കെതിരെ 1200 പേജ് കുറ്റപത്രം സമർപ്പിച്ചു
text_fieldsരാജ്പൂർ: ഛത്തീസ്ഗഢിൽ മാധ്യമ പ്രവർത്തകനായ മുകേഷ് ചന്ദ്രാകറിന്റെ കൊലപാതകത്തിൽ നാലുപേർക്കെതിരെ 1200 പേജ് കുറ്റ പത്രം സമർപ്പിച്ചതായി ബിജാപ്പൂർ എ.എസ്.പി മായങ്ക് ഗുജ്റാർ. കരാറുകാരൻ സുരേഷ് ചന്ദ്രാകർ, റിതേഷ് ചന്ദ്രാകർ, ദിനേഷ് ചന്ദ്രാകർ, മഹേന്ദ്ര രാംതേ എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.
നെൽസർ- മിറാതുർ-ഗംഗാളൂർ റോഡ് നിർമാണ അഴിമതി കേസിൽ ഉൾപ്പെട്ട സുരേഷ് ചന്ദ്രാകറാണ് കൊലപാതകത്തിലെ മുഖ്യപ്രതി. തന്റെ രണ്ട് സഹോദരൻമാർക്കും സൂപ്പർവൈസർമാർക്കുമൊപ്പമാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതക ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിക്കുകയായിരുന്നു.
കുറ്റകൃത്യം നടന്ന് 72 മണിക്കൂറിനുള്ളിൽ നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസന്വേഷണത്തിൻറെ ഭാഗമായി ഡി എൻ എ പരിശോധനയ്ക്കൊപ്പം 72 ദൃക്സാക്ഷികളിൽ നിന്നുള്ള വിവരങ്ങളും ശേഖരിച്ചു.
മാർച്ച് 18 നാണ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം 1241 പേജ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. ഭാരതീയ നീതി ന്യായ സംഹിതയിലെ സെക്ഷനുകളായ 103(1), 238(എ), 61(2)(എ), 239, 249, 3(5) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതികൾക്ക് പരാമാവധി ശിക്ഷ ലഭിക്കാൻ അന്വേഷണസംഘം വാദിച്ചതായി എ. എസ്. പി മായങ്ക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

