കള്ളപ്പണ കേസിൽ മഹാരാഷ്ട്രയിലെ ആൾദൈവത്തിനെതിരെ കുറ്റപത്രം
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ വിവാദ വി.ഐ.പി ജ്യോതിഷിയും ആൾദൈവവുമായ അശോക് ഖരാതിനും ഭാര്യക്കും എതിരെ കള്ളപ്പണക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ശിവന്റെ അവതാരമെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ചുണ്ടാക്കിയ പണം രണ്ട് സഹകരണ സൊസൈറ്റി സ്ഥാപനങ്ങളിലൂടെ വെളുപ്പിച്ചെന്ന് ആരോപിച്ചാണ് കുറ്റപത്രം. നഗരത്തിലെ കള്ളപ്പണം വെളുപ്പിക്കൽ പ്രതിരോധ നിയമ (പി.എം.എൽ.എ) കോടതിയിൽ വെള്ളിയാഴ്ചയാണ് കുറ്റപത്രം സമർപ്പിച്ചത്.
ആളുകളുടെ വിശ്വാസം മുതലെടുത്ത് രോഗശമനം, ഭാഗ്യക്കേടിനെ തടയൽ, കച്ചവടത്തിൽ അഭിവൃദ്ധി തുടങ്ങിയവക്കുവേണ്ടി ‘അവതാർ പൂജ’ നടത്തി പണവും സ്വത്തും തട്ടിയെടുത്തെന്നാണ് ആരോപണം. വിശ്വാസത്തിന്റെ മറവിൽ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായുള്ള പരാതിയിൽ മേയ് 19നാണ് ഖരാത് അറസ്റ്റിലായത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

