
പഞ്ചാബിൽ ചരൺജിത് സിങ് ചന്നിയുടെ കടന്നുവരവ്; ആപ്പിലായി മായാവതിയും ആം ആദ്മി പാർട്ടിയും
text_fieldsന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രിയായി ദലിത് മുഖമായ ചരൺജിത് സിങ് ചന്നി അപ്രതീക്ഷിമായി കടന്നു വന്നപ്പോൾ ബി.എസ്.പി നേതാവ് മായാവതിയും ആം ആദ്മി പാർട്ടിയും വെട്ടിൽ. പഞ്ചാബിലെ വോട്ടർമാരിൽ 31 ശതമാനവും ദലിതരാണ്. അവർക്കിടയിൽനിന്നൊരു നേതാവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് തെരഞ്ഞെടുത്തത് തെരഞ്ഞെടുപ്പിലെ എതിരാളികളെ മുന്നിൽ കണ്ടു കൂടിയാണ്.
പ്രധാന പ്രതിയോഗിയായ ശിരോമണി അകാലിദളുമായി മായാവതി സഖ്യമുണ്ടാക്കി കഴിഞ്ഞു. സാധാരണക്കാരുടെ പാർട്ടിയെന്ന നിലയിൽ ജനപിന്തുണ നേടാനാണ് ആപ് ശ്രമിക്കുന്നത്. ഇതിനിടയിലാണ് ചന്നിയുടെ കടന്നുവരവ്.
പാവപ്പെട്ടവരുടെ വെള്ളക്കരം വേണ്ടെന്നു വെക്കുമെന്ന് സത്യപ്രതിജ്ഞക്ക് പിന്നാലെ ഛന്നി നടത്തിയ പ്രഖ്യാപനം ആം ആദ്മിയെ നേരിടാനുള്ള തുറുപ്പു ചീട്ടു കൂടിയാണ്. ചന്നി വെറും നാലു മാസത്തേക്കുള്ള മുഖ്യമന്ത്രി മാത്രമാണെന്ന് വരുത്താനാണ് മായാവതി ശ്രമിക്കുന്നത്.
തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ് കോൺഗ്രസ് നടത്തുന്നതെന്നും തെരഞ്ഞെടുപ്പിൽ അവർക്ക് വേറെ നേതാവ് ഉണ്ടായിരിക്കുമെന്നും മായാവതി പറഞ്ഞു. ശിരോമണി-ബി.എസ്.പി സഖ്യത്തെ പേടിച്ചാണ് ചന്നിയെ പ്രതിഷ്ഠിച്ചത്. ഇരട്ടത്താപ്പ് കാണിക്കുന്നതല്ലാതെ, ദലിതുകളിൽ കോൺഗ്രസിന് വിശ്വാസമില്ല. അതിൽ ദലിത് സമൂഹം വീഴില്ല. പാർട്ടിക്ക് പ്രതിസന്ധി വരുേമ്പാഴാണ് ദലിതർക്കൊപ്പമാണെന്ന് വരുത്താൻ കോൺഗ്രസ് ശ്രമിക്കുന്നതെന്നും മായാവതി പറഞ്ഞു.
മാസങ്ങൾക്കകം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയും പി.സി.സി പ്രസിഡൻറ് നവജോത് സിങ് സിദ്ദുവും പാർട്ടിയെ നയിക്കുമെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്. പഞ്ചാബിെൻറ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് നടത്തിയ പ്രസ്താവന ഉണ്ടാക്കിയ പരിക്കും ആശയക്കുഴപ്പവും മാറ്റാൻ ഈ പ്രസ്താവനയുമായി ദേശീയ നേതൃത്വം രംഗത്തു വരുകയായിരുന്നു. തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുന്നത് സിദ്ദുവായിരിക്കുമെന്നാണ് റാവത്ത് പറഞ്ഞത്.
ഹരീഷ് റാവത്തിെൻറ പ്രസ്താവന മുഖ്യമന്ത്രിയുടെ നേതൃത്വത്തെ ഇടിച്ചു കാണുന്നതാണെന്ന് പി.സി.സി മുൻപ്രസിഡൻറ് സുനിൽ ഝാക്കർ കുറ്റപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പു കാലത്ത് ദലിത് മുഖം ഉയർത്തിക്കാട്ടാൻ മാത്രമാണ് ചന്നിയെ മുഖ്യമന്ത്രിയാക്കിയതെന്ന വിമർശനങ്ങൾ ഉയരുേമ്പാൾ തന്നെയായിരുന്നു ഹരീഷ് റാവത്തിെൻറ പ്രസ്താവന. സിദ്ദുവും അതൃപ്തനാണ്. ''ചരൺജിത് സിങ് ചന്നി മുഖ്യമന്ത്രിയാണ്. നവജോത്സിങ് സിദ്ദു പി.സി.സി പ്രസിഡൻറാണ്.
രണ്ടു പേരുമാണ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ മുഖങ്ങൾ'' -കോൺഗ്രസ് വക്താവ് രൺദീപ്സിങ് സുർജേവാല എ.ഐ.സി.സി ആസ്ഥാനത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. പാവങ്ങളിലെ പാവപ്പെട്ടവർക്കായി പഞ്ചാബിലെ മുഖ്യമന്ത്രി കസേര നീക്കിവെക്കുകയാണ് കോൺഗ്രസ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'വിവാദ കാർഷികനിയമങ്ങൾ റദ്ദാക്കണം'
സ്ഥാനമേറ്റശേഷം നടത്തിയ ആദ്യ പ്രസ്താവനയിൽ, കേന്ദ്രത്തിെൻറ മൂന്നു കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ചരൺജിത് സിങ് ചന്നി ആവശ്യപ്പെട്ടു. കാർഷിക കരിനിയമങ്ങൾക്കെതിരെ പ്രക്ഷോഭരംഗത്തുള്ള കർഷകർക്കൊപ്പമാണ് തെൻറ പാർട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിങ്കളാഴ്ച രാവിലെ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ളവർ പങ്കെടുത്തു. സ്ഥാനമൊഴിഞ്ഞ അമരീന്ദർ സിങ് ചടങ്ങിൽനിന്ന് വിട്ടുനിന്നു.
സത്യപ്രതിജ്ഞ ചടങ്ങിന് തൊട്ടുമുമ്പാണ് ഒ.പി. സോണിയെ രണ്ടാം ഉപമുഖ്യമന്ത്രിയായി തീരുമാനിച്ചത്. ജാട്ട് സിഖ് സമുദായത്തിൽനിന്ന് രൺധാവെയേയും ഹൈന്ദവ സമുദായംഗമായ സോണിയേയും ഉപമുഖ്യമന്ത്രിമാരാക്കിയതിലൂടെ സമുദായ പ്രാതിനിധ്യം ഉറപ്പാക്കാനും കോൺഗ്രസിന് സാധിച്ചു.
അഞ്ചു മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് ജനസംഖ്യയിൽ 32 ശതമാനത്തോളം വരുന്ന പട്ടികജാതിക്കാരുടെ പിന്തുണ നേടാൻ ചന്നിയുടെ സ്ഥാനലബ്ധിയിലൂടെ സാധിക്കുമെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്.
സാധാരണക്കാരനായ തനിക്ക് ഇത്തരമൊരു അവസരം തന്നതിൽ പാർട്ടിക്ക് നന്ദിപറഞ്ഞ ചന്നി, തെൻറ മുൻഗാമി അമരീന്ദർ സിങ്ങിേൻറത് മികച്ച ഭരണമായിരുന്നുവെന്ന് കൂട്ടിച്ചേർത്തു. ഹൈകമാൻഡ് തന്ന 18 ഇന പരിപാടികൾ നടപ്പാക്കലായിരിക്കും തെൻറ മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
