Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ നിയന്ത്രണങ്ങൾ...

കോവിഡ്​ നിയന്ത്രണങ്ങൾ ലംഘിച്ച്​ ക്ഷേത്രത്തിലേക്ക്​ തള്ളികയറി; ​കർണാടകയിൽ 50 പേർ അറസ്​റ്റിൽ

text_fields
bookmark_border
കോവിഡ്​ നിയന്ത്രണങ്ങൾ ലംഘിച്ച്​ ക്ഷേത്രത്തിലേക്ക്​ തള്ളികയറി; ​കർണാടകയിൽ 50 പേർ അറസ്​റ്റിൽ
cancel

ബെംഗളൂരു: കർണാടകയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്​ വാർഷിക പൂജ നടത്തുകയായിരുന്ന ക്ഷേത്രത്തിലേക്ക്​ തള്ളികയറി സംഘർഷമുണ്ടാക്കിയ സംഭവത്തിൽ 50 പേർ അറസ്​റ്റിൽ. കോപ്പൽ ജില്ലയി​ൽ കുസ്​തിഗി താലൂക്കിലുള്ള ദോട്ടിഹാൽ ഗ്രാമത്തിലാണ്​ സംഘർഷമുണ്ടായത്​. താഹസിൽദാറിൽ അനുമതിയേടെ വളരെ കുറച്ച്​ ആളുകളെ ഉൾപ്പെടുത്തി ക്ഷേത്രത്തിനകത്തുവെച്ച്​ നടന്ന വാർഷിക രഥപൂജക്കിടെ ​ഗ്രാമത്തി​ൽ നിന്നും സംഘടിച്ചെത്തിയവർ ഗേറ്റ്​ തല്ലിതുറന്ന്​ പ്രദക്ഷണത്തിനായി രഥം പുറത്തേക്കെടുക്കുകയായിരുന്നു.

ക്ഷേത്രത്തിനുള്ളിൽ 50ൽ താഴെ ആളുകളാണുണ്ടായിരുന്നത്​. കൂടുതൽ പേർ വരാതിരിക്കാൻ ക്ഷേത്രവാതിൽ അടച്ചിട്ടിരുന്നു. എന്നാൽ പുറത്ത്​ തടിച്ചുകൂടിയവർ പ്രകോപിതരാവുകയും വാതിൽ പൊളിച്ച്​ അകത്ത്​ കടന്ന്​ രഥം പുറത്തേക്ക്​ വലിക്കുകയുമായിരുന്നു.

സംഭവസ്ഥലത്തെത്തിയ പൊലീസ്​ ജനങ്ങളെ പിരിച്ചുവിട്ടു. കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ചതിനും ക്ഷേത്രത്തി​െൻറ വാതിലുകൾ തകർത്തതിനും അക്രമത്തിന്​ ആഹ്വാനം ചെയ്​തതിനുമായി 50 പേർക്കെതിരെ കേസെടുത്തുവെന്ന്​ പൊലീസ്​ സൂപ്രണ്ട്​ ജി.സംഗീത അറിയിച്ചു.

സംഭവത്തിൻെറ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്നും എസ്​.പി അറിയിച്ചു.

കോവിഡ്​ വ്യാപനത്തി​െൻറ പശ്ചാത്തലത്തിൽ കർണാടകയിൽ മതപരമായ ചടങ്ങുകൾക്കും പൊതുസമ്മേളനങ്ങൾക്കും നിയന്ത്രണങ്ങളുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka Temple​Covid 19
Next Story