ചെന്നൈ: രണ്ടുമാസത്തിനകം തമിഴ്നാട് കോൺഗ്രസ് കമ്മിറ്റിക്ക് പുതിയ അധ്യക്ഷനുണ്ടാവുമെന്ന് പാർട്ടി ദേശീയ വക്താവും നടിയുമായ ഖുശ്ബു. നിലവിലുള്ള പി.സി.സി പ്രവർത്തനരഹിതമാണ്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായ എസ്. തിരുനാവക്കരശർക്ക് പ്രതീക്ഷിച്ചനിലയിൽ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ല. പാർട്ടിയെ െഎക്യത്തോടെ നയിക്കുന്നതിന് പ്രാപ്തനായ നേതാവാണ് ആവശ്യമെന്നും ഖുശ്ബു പ്രസ്താവനയിൽ പറഞ്ഞു.
മുൻ പി.സി.സി പ്രസിഡൻറായ ഇ.വി.കെ.എ. ഇളേങ്കാവൻ അനുകൂല വിഭാഗത്തിൽപെട്ട ഖുശ്ബു മാസങ്ങളായി പാർട്ടി പ്രവർത്തനങ്ങളിൽ സജീവമല്ല. ഖുശ്ബുവിെൻറ പ്രസ്താവനക്കെതിരെ സംസ്ഥാന കോൺഗ്രസിൽ പ്രതിഷേധമുയർന്നിട്ടുണ്ട്.