Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇളവില്ല; മെയ്​ 3 വരെ...

ഇളവില്ല; മെയ്​ 3 വരെ ഒാൺലൈൻ വിൽപന അവശ്യവസ്​തുക്കൾക്ക്​ മാത്രം

text_fields
bookmark_border
ഇളവില്ല; മെയ്​ 3 വരെ ഒാൺലൈൻ വിൽപന അവശ്യവസ്​തുക്കൾക്ക്​ മാത്രം
cancel

ന്യൂഡൽഹി: ലോക്ഡൗണ്‍ കഴിയുന്നതുവരെ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് അവശ്യസാധനങ്ങള്‍ അല്ലാത്തവ വിതരണം ചെയ്യാൻ അനുമ തിയില്ലെന്ന്​ കേന്ദ്രം.
ടെലിവിഷൻ, റഫ്രിജറേറ്ററുകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയുടെ ഒാൺലൈൻ വിൽപന ഏപ്രില്‍ 20 മ ുതല്‍ തുടങ്ങാനാകുമെന്ന തരത്തിൽ നേരത്ത നൽകിയ വിശദീകരണം തിരുത്തിക്കൊണ്ടാണ്​ ആഭ്യന്തര മന്ത്രാലയത്തി​െൻറ പുതിയ ഉത്തരവ്.

അതേസമയം, അവശ്യവസ്​തുക്കളുടെ ഒാൺലൈൻ വിൽപനയും വിതരണവും ലോക്​ഡൗണിനിടക്ക്​ അനുവദിക്കും. എന്നാൽ, ഒാൺ​ൈലൻ വിതരണക്കാരുടെ വാഹനങ്ങൾ ഒാടിക്കാൻ അതത്​ സംസ്​ഥാന അധികൃതരിൽ നിന്ന്​ അനുമതി വാങ്ങണം.

അതേസമയം, രാജസ്​ഥാൻ, മഹാരാഷ്​ട്ര എന്നീ സംസ്​ഥാനങ്ങൾ എല്ലാ ഒാൺ​ൈലൻ വിൽപനയും വിതരണവും അനുവദിക്കുമെന്ന്​ അറിയിച്ചിട്ടുണ്ട്​. കേന്ദ്രത്തിലെ പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിലുള്ളതാണ്​ ഇൗ രണ്ട്​ സംസ്​ഥാനങ്ങളും.

ഏ​പ്രിൽ 20 ന്​ ശേഷം ഒാൺലൈൻ വിൽപനയിലും വിതരണത്തിലും ഇളവുകൾ അനുവദിക്കാനുള്ള നീക്കം നേരത്തെ ഉണ്ടായിരുന്നു. എന്നാൽ, കോൺഫെഡറേഷൻ ഒാഫ്​ ഇന്ത്യൻ​ ട്രേഡേർസ്​ ഇതിനെതിരെ രംഗത്തു വരികയും പ്രധാനമന്ത്രിക്ക്​ കത്ത്​ നൽകുകയും ചെയ്​തിരുന്നു. അവശ്യവസ്​തുക്കളല്ലാത്തവ ഒാൺലൈനിൽ മാത്രമായി വിൽക്കുന്നതിന്​ എതിരെയായിരുന്നു ഇൗ എതിർപ്പ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:e commercemalayalam newsindia newsOnline tradecovid 19corona outbreak
News Summary - Change In E-Commerce Rules Again
Next Story