Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചന്ദ്രയാൻ-രണ്ട്;...

ചന്ദ്രയാൻ-രണ്ട്; കൗണ്ട് ഡൗൺ തുടങ്ങി

text_fields
bookmark_border
Chandrayaan-2-21-7-19.jpg
cancel

ബംഗളൂരു: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ ​തു​ട​ർ​ന്ന് മാറ്റിവെച്ച ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാൻ രണ് ടിന്‍റെ വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ തുടങ്ങി. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 2.43നാണ് ​ച​ന്ദ്ര​യാ​ൻ-​ര​ണ്ടു​മാ​യി ജി .​എ​സ്.​എ​ൽ.​വി മാ​ർ​ക്ക് -മൂ​ന്ന് റോക്കറ്റ് ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ നി​ല​യ​ത് തി​ൽ നിന്ന് കു​തി​ച്ചു​യ​രുക.

റോ​ക്ക​റ്റി​ലെ സാ​ങ്കേ​തി​ക ത​ക​രാ​റി​നെ​തു​ട​ർ​ന്ന് ജൂ​ലൈ 15ന് ​പു​ല​ർ​ ച്ച 2.51ന് ​വി​ക്ഷേ​പ​ണ​ത്തി​ന് 56 മി​നി​റ്റും 24 സെ​ക്ക​ൻ​ഡും ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് ദൗ​ത്യം നി​ർ​ത്തി​വെ​ച്ച​ത്. സെ​പ്റ്റം​ബ​ർ ആ​റി​നോ ഏ​ഴി​നോ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ ലാ​ൻ​ഡ​ർ ഇ​റ​ക്കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ൽ വി​ക്ഷേ​പ​ണ​ത്തി​നു​ശേ​ഷ​മു​ള്ള ദൗ​ത്യ​ത്തി​ൽ കാ​ര്യ​മാ​യ മാ​റ്റം വ​രു​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. നേ​ര​​ത്തേ 54 ദി​വ​സ​മാ​യി​രു​ന്നു ച​ന്ദ്ര​നി​ലി​റ​ങ്ങാ​ൻ വേ​ണ്ടി​യി​രു​ന്ന​തെ​ങ്കി​ൽ പു​തു​ക്കി​യ പ​ദ്ധ​തി അ​നു​സ​രി​ച്ച്് വി​ക്ഷേ​പ​ണ​ത്തി​നു​ശേ​ഷം 48ാം ദി​വ​സ​മാ​യി​രി​ക്കും ലാ​ൻ​ഡ​ർ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലി​റ​ങ്ങു​ക​യെ​ന്നാ​ണ് വി​വ​രം.

ഭൂ​മി​യെ ഭ്ര​മ​ണം ചെ​യ്യു​ന്ന ദി​വ​സ​ങ്ങ​ൾ ആ​റു ദി​വ​സം വ​ർ​ധി​പ്പി​ച്ചും ച​ന്ദ്ര​നി​ലേ​ക്കു​ള്ള യാ​ത്ര ര​ണ്ടു ദി​വ​സം ദീ​ർ​ഘി​പ്പി​ച്ചും ച​ന്ദ്ര​നെ ഭ്ര​മ​ണം ചെ​യ്യു​ന്ന​തി​ൽ 15 ദി​വ​സം വെ​ട്ടി​ക്കു​റ​ച്ചു​മാ​ണ് ദൗ​ത്യ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.

പു​തു​ക്കി​യ ദൗ​ത്യ​ത്തി​​െൻറ ഏ​ക​ദേ​ശ സ​മ​യ​ക്ര​മം : ജൂ​ലൈ 22ന് ​ഉ​ച്ച​ക്ക് 2.43നു​ള്ള വി​ക്ഷേ​പ​ണ​ത്തി​നു​ശേ​ഷം 15 മി​നി​റ്റി​നു​ള്ളി​ൽ ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തും. പി​ന്നീ​ടു​ള്ള 23 ദി​വ​സം ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പേ​ട​കം തു​ട​രും (ആ​ദ്യ ദൗ​ത്യ​ത്തി​ൽ ഇ​ത് 17 ദി​വ​സ​മാ​യി​രു​ന്നു). അ​ടു​ത്ത ഏ​ഴു ദി​വ​സം (ദൗ​ത്യ​ത്തി​​െൻറ 30ാം ദി​വ​സം വ​രെ) ച​ന്ദ്ര​നി​ലേ​ക്കു​ള്ള യാ​ത്ര (ആ​ദ്യ ദൗ​ത്യ​ത്തി​ൽ ഇ​ത് അ​ഞ്ചു ദി​വ​സ​മാ​യി​രു​ന്നു). 30ാം ദി​വ​സം ച​ന്ദ്ര​​​െൻറ ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന പേ​ട​കം അ​ടു​ത്ത 13 ദി​വ​സം ഭ്ര​മ​ണ​പ​ഥ​ത്തി​ൽ ചു​റ്റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isromalayalam newsindia newsmoon mission
News Summary - chandrayan 2 count down starts -india news
Next Story