Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചന്ദ്രയാൻ-3 വിക്ഷേപണ വാഹനവുമായി സംയോജിപ്പിച്ചു

text_fields
bookmark_border
ചന്ദ്രയാൻ-3 വിക്ഷേപണ വാഹനവുമായി സംയോജിപ്പിച്ചു
cancel

ബംഗളൂരു: ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ) ചന്ദ്രയാൻ-3 ബഹിരാകാശ പേടകത്തെ വിക്ഷേപണവാഹനമായ എൽ.വി.എം 3മായി കൂട്ടിച്ചേർത്തു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലാണ് സംയോജനം നടന്നത്.

ചന്ദ്രയാൻ-3 ദൗത്യം ജൂലൈ 13നും 19നുമിടയിൽ നടക്കുമെന്ന് ഐ.എസ്.ആർ.ഒ വാർത്താക്കുറിപ്പിൽ അറിയിച്ചു. 13നാണ് സാധ്യത. ലാന്‍ഡര്‍ മൊഡ്യൂള്‍, പ്രൊപല്‍ഷന്‍ മൊഡ്യൂള്‍, റോവര്‍ എന്നിവയാണ് ചന്ദ്രയാൻ മൂന്നിന്റെ ഘടകങ്ങൾ. ഉപഗ്രഹം (ഓർബിറ്റർ) ഉണ്ടാവില്ല.

3900 കിലോഗ്രാമാണ് പേടകത്തിന്റെ ആകെ ഭാരം. ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി റോവറിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കുകയും റോവര്‍ അവിടെ ശാസ്ത്രീയ പഠനങ്ങള്‍ നടത്തുകയും ചെയ്യും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chandrayaan-3 integrated with launch vehicle
Next Story