ശാസ്ത്രജ്ഞരുടെ പ്രവർത്തനങ്ങൾ നിഷ്‌ഫലമാവില്ല -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ചന്ദ്രയാൻ 2ന്‍റെ നിർണായക ഘട്ടമായ സോഫ്റ്റ് ലാൻഡിങ്ങിൽ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായതി നിടെ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞർക്ക് പിന്തുണയുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എം.പി. ചന്ദ്രയാൻ 2 യാഥാർഥ്യമാക്കാൻ അഹോരാത്രം അധ്വാനിച്ച ശാസ്ത്രജ്ഞരുടെ പ്രയത്നം രാജ്യത്തിന് അഭിമാനമാണെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
Congratulations to the team at #ISRO for their incredible work on the Chandrayaan 2 Moon Mission. Your passion & dedication is an inspiration to every Indian. Your work is not in vain. It has laid the foundation for many more path breaking & ambitious Indian space missions.
— Rahul Gandhi (@RahulGandhi) September 6, 2019
ശാസ്ത്രജ്ഞരുടെ അഭിനിവേശവും സമര്‍പ്പണവും എല്ലാ ഇന്ത്യക്കാർക്കും പ്രചോദനം പകരുന്നതാണ്. നിങ്ങളുടെ പ്രവർത്തനങ്ങൾ നിഷ്‌ഫലമാവില്ല. ബഹിരാകാശ പദ്ധതികളിൽ വരും കാലങ്ങളിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും -രാഹുൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.