ചന്ദ്രയാൻ-2 ദൗത്യം 95 ശതമാനം വിജയം -ഐ.എസ്.ആർ.ഒ
text_fieldsബംഗളൂരു: ചന്ദ്രയാൻ-2 ദൗത്യം 90 മുതൽ 95 ശതമാനം വരെ വിജയമാണെന്ന് ഐ.എസ്.ആർ.ഒ. വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാൻ 14 ദിവസം ശ്രമം തുടരുമെന്നും ഐ.എസ്.ആർ.ഒ പ്രസ്താവനയിൽ അറിയിച്ചു.
വിജയകരമായി ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുന് ന ചന്ദ്രയാൻ-2 ഓർബിറ്ററിന് ഏഴര വർഷം ആയുസ്സുണ്ടാകും. നേരത്തെ 12 മാസം മാത്രമായിരുന്നു ഓർബിറ്ററിന്റെ കാലാവധി നിശ്ച യിച്ചിരുന്നത്. സോ
ലാൻഡിങിന്റെ നാലു ഘട്ടങ്ങളിൽ ഒന്നു മാത്രം പിഴച്ചു. ചന്ദ്രയാൻ-2 പദ്ധതിക്കുണ്ടായ തിരിച്ചടി മറ്റു ബഹിരാകാശ പദ്ധതികളെ ബാധിക്കില്ലെന്നും ഐ.എസ്.ആർ.ഒ വ്യക്തമാക്കി.
ഗഗൻയാൻ മുന്നോട്ടുതന്നെ; തിരിച്ചടിയായി കാണേണ്ടതില്ലെന്ന് ശാസ്ത്രജ്ഞർ
വിക്രം ലാൻഡറിെൻറ സോഫ്റ്റ് ലാൻഡിങ് പരാജയപ്പെട്ടെങ്കിലും മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ പദ്ധതി മുന്നോട്ടുതന്നെ. ഗഗൻയാനിനൊപ്പം ചന്ദ്രയാൻ-3 പദ്ധതിയും മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനം. അവസാനഘട്ടത്തിലെ പരാജയം തിരിച്ചടിയായി കാണേണ്ടതില്ലെന്നും ചന്ദ്രയാൻ-2 90 ശതമാനം വിജയമായിരുന്നുവെന്നുമാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്.
സൂര്യൻെറ കൊറോണയെക്കുറിച്ചുള്ള പഠനം ലക്ഷ്യമിട്ടുള്ള ആദിത്യ എൽ-1 എന്ന ദൗത്യം 2020 പകുതിയോടെ നടക്കാനുണ്ട്. 2022ൽ മൂന്നു യാത്രികരെ ബഹിരാകാശത്തെത്തിക്കുന്നതാണ് ഗഗൻയാൻ പദ്ധതി. ബഹിരാകാശ യാത്രികരായി തെരഞ്ഞെടുക്കപ്പെട്ട 10 വ്യോമസേന പൈലറ്റുമാർക്കുള്ള പരിശീലനവും ആരംഭിച്ചിട്ടുണ്ട്.
ചന്ദ്രയാൻ-2ന് 978 കോടിയാണ് ചെലവായതെങ്കിൽ ഗഗൻയാന് 10,000 കോടിയാണ് ചെലവ് കണക്കാക്കുന്നത്. 2023ൽ ശുക്രനിലേക്കുള്ള പര്യവേക്ഷണ ദൗത്യം, ജപ്പാനുമായി ചേർന്ന് ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ഭൂമിയിലെത്തിച്ച് ഗവേഷണം നടത്താൻ ലക്ഷ്യമിട്ടുള്ള ചന്ദ്രയാൻ-3, ചരിത്രമായ മംഗൾയാൻ-1െൻറ തുടർച്ചയായി മംഗൾയാൻ-2 തുടങ്ങിയ ദൗത്യങ്ങളാണ് ഇനി ഐ.എസ്.ആർ.ഒയുടെ മുന്നിലുള്ളത്. ഇതോടൊപ്പം പുനരുപയോഗിക്കാനാവുന്ന വിക്ഷേപണ വാഹനത്തിെൻറ പരീക്ഷണവും വരുംനാളുകളിൽ യാഥാർഥ്യമാക്കാൻ ഒരുങ്ങുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
