Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചന്ദ്രയാൻ-2 സാമ്പത്തിക ദുരന്തത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ -മമത
text_fieldsbookmark_border
കൊൽക്കത്ത: രാജ്യത്ത് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് നരേന്ദ്രമോദി സർക്ക ാർ ചന്ദ്രയാൻ-2നെ ഉപയോഗിക്കുന്നതെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാൾ നിയമസഭയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് മമത ചന്ദ്രയാൻ ദൗത്യത്തിനെതിരെ രംഗത്തെത്തിയത്.
നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തുന്നതിന് മുമ്പ് ഇതുപോലുള്ള ദൗത്യങ്ങൾ രാജ്യത്ത് നടന്നിട്ടില്ലേയെന്ന് മമത ചോദിച്ചു. ഇത് ഇപ്പോഴുള്ള സാമ്പത്തിക ദുരന്തത്തിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമം മാത്രമാണെന്ന് മമത പറഞ്ഞു.
ഇന്ത്യയുടെ ചന്ദ്രയാൻ-2െൻറ ലാൻഡിങ്ങിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് മമതയുടെ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
