Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചന്ദ്രശേഖർ ആസാദ്...

ചന്ദ്രശേഖർ ആസാദ് ജയിലിൽ; പ്ര​തി​ഷേ​ധം തു​ട​രാ​ൻ ആ​ഹ്വാ​നം ചെ​യ്​​തു കീ​ഴ​ട​ങ്ങി

text_fields
bookmark_border
ചന്ദ്രശേഖർ ആസാദ് ജയിലിൽ; പ്ര​തി​ഷേ​ധം തു​ട​രാ​ൻ ആ​ഹ്വാ​നം ചെ​യ്​​തു കീ​ഴ​ട​ങ്ങി
cancel

ന്യൂഡൽഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പൊ​ലീ​സി​​െൻറ വി​ല​ക്ക്​ ലം​ഘി​ച്ച്​ ഡ​ൽ​ഹി ജ​മാ മ​സ്​​ജി​ദി​ൽ പ്ര​തി​ഷേ​ധ​ത്തി​ന്​ നേ​തൃ​ത്വം കൊ​ടു​ത്ത ഭീം ​ആ​ർ​മി ത​ല​വ​ൻ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ് ജയിലിൽ. വിദ്വേഷ പ്രസംഗം, പ്രക്ഷോഭത്തിന്​ ആഹ്വാനം ചെയ്​തു, പൊലീസിനെ ഭീഷണിപ്പെടുത്തി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ്​ ഡൽഹി പൊലീസ്​ ചുമത്തിയിരിക്കുന്നത്​. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ആ​സാ​ദി​നെ തീസ്​ ഹസാരി കോടതി 14 ദി​വ​സ​ത്തെ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റി​യി​ൽ വി​ട്ടു.

താൻ വിദ്വേഷ പ്രസംഗം നടത്തിയതിന്​ ​പൊലീസ്​ തെളിവ്​ ഹാജരാക്കണമെന്ന്​ ചന്ദ്രശേഖർ ആസാദ്​ പ്രതികരിച്ചു. പൊലീസ്​ ത​​​െൻറ പ്രസംഗത്തി​​​െൻറ വിഡിയോ ദൃശ്യങ്ങളോ, കൈയ്യെഴുത്ത്​ പ്രതിയോ കാണിക്കണം. ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കണമെന്നാണ്​ ത​ാൻ പ്രസംഗത്തിൽ ആവശ്യപ്പെട്ടതെന്നും ആസാദ്​ പറഞ്ഞു. ജുമാ മസ്​ജിദിൽ നിന്ന്​ ഡൽഹി ഗേറ്റ്​ വരെ രണ്ടു കിലോ മീറ്റർ ദൂരമാണുള്ളത്​. പൊലീസ്​ അതിക്രമമുണ്ടായ ഇന്ത്യാ ഗേറ്റിലോ ദയാഗഞ്ചിലോ താൻ ഉണ്ടായിരുന്നില്ല. ബാരികേഡുകൾ തകർത്തതോ പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചതോ താനല്ല. തനിക്കെതിരായ കുറ്റമെന്താണെന്ന്​ പൊലീസ്​ വ്യക്തമാക്കണം. നിയമവിരുദ്ധ അറസ്​റ്റാണ്​ ഉണ്ടായതെന്നും ആസാദ്​ പ്രതികരിച്ചു. താൻ ഇന്ത്യൻ ഭരണഘടന​ കൈവശം വെച്ച് മാർച്ച്​ നടത്തുകയാണ്​ ചെയ്​തത്​. ഭരണഘടന കൈവശം വെക്കുന്നത്​ അക്രമത്തിനുള്ള പ്രചോദമെന്ന്​ പറയുകയാണെങ്കിൽ ഇൗ രാജ്യത്തുള്ളവർ മുഴുവൻ കുറ്റക്കാരാണ്​. രാജ്യത്തി​​​െൻറ ഭരണഘടനാപരമായ ചുമതല ഭരണഘടന സംരക്ഷിക്കുക എന്നതാണെന്നും ആസാദ്​ പറഞ്ഞു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​വൈ​കി വ​ൻ പൊ​ലീ​സ്​ സ​ന്നാ​ഹം പ​രി​സ​ര​ത്ത്​ നി​ല​യു​റ​പ്പി​ച്ചെ​ങ്കി​ലും ജ​മാ മ​സ്ജി​ദി​​െൻറ ക​ല്‍പ​ട​വി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍ക്കൊ​പ്പം നി​ല​യു​റ​പ്പി​ച്ച ആ​സാ​ദി​നെ പൊ​ലീ​സി​ന് വി​ട്ടു​കൊ​ടു​ക്കാ​ന്‍ കൂ​െ​ട​യു​ണ്ടാ​യി​രു​ന്ന​വ​ർ ത​യാ​റാ​യി​രു​ന്നി​ല്ല. ഒ​ടു​വി​ൽ വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ടു​ണ്ടാ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത കു​ട്ടി​ക​ളെ വി​ട്ട​യ​ച്ചാ​ൽ കീ​ഴ​ട​ങ്ങാ​മെ​ന്ന്​ ആ​സാ​ദ്​ അ​റി​യി​ച്ചു. ഇ​തു പൊ​ലീ​സ്​ അം​ഗീ​ക​രി​ച്ച​തോ​ടെ ശനിയാഴ്ച പു​ല​ർ​​ച്ചെ മൂ​ന്ന​ര​യോ​ടെ ഒ​ന്നാം ന​മ്പ​ർ ഗേ​റ്റി​ലെ​ത്തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ഈ ​പോ​രാ​ട്ടം ത​ള​ര്‍ന്നു​പോ​കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യാ​ണ്​ ആ​സാ​ദ്​ കീ​ഴ​ട​ങ്ങി​യ​ത്. പോ​രാ​ട്ടം മു​സ്​​ലിം​ക​ൾ​ക്ക്​ വേ​ണ്ടി മാ​ത്ര​മ​ല്ല. എ​ല്ലാ​വ​ര്‍ക്കും വേ​ണ്ടി​യാ​ണ്. ഒ​രു ത​ര​ത്തി​ലു​ള്ള അ​ക്ര​മ​ങ്ങ​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നി​ല്ല. സ​മാ​ധാ​ന​ത്തോ​ടെ​യു​ള്ള സ​മ​രം തു​ട​ര​ണ​മെ​ന്നും ആ​സാ​ദ് ആ​ഹ്വാ​നം ചെ​യ്തു.

ആ​സാ​ദി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​തെ​ങ്കി​ലും ​മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞി​ട്ടും പൊ​ലീ​സ്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​ല്ല. ഇ​തുചോ​ദ്യം ചെ​യ്​​ത്​ അ​ഭി​ഭാ​ഷ​ക​ർ രം​ഗ​ത്തു​വ​ന്ന​തോ​ടെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്ന്​ ​പൊ​ലീ​സ്​ കോ​ട​തി​യെ അ​റി​യി​ച്ചു. തു​ട​ര്‍ന്ന് രാ​ത്രി ഏ​​ഴു​മ​ണി​യോ​ടെ ആ​സാ​ദി​​നെ ര​ഹ​സ്യ​മാ​യി കോ​ട​തി മു​റി​യി​ൽ എ​ത്തി​ക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsBhim ArmyCAA protestChandrashekhar Azad Ravan
News Summary - Chandrashekhar Azad's bail plea dismissed -India news
Next Story