Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചന്ദ്രശേഖർ ആസാദ് ജയിൽ...

ചന്ദ്രശേഖർ ആസാദ് ജയിൽ മോചിതനായി

text_fields
bookmark_border
ചന്ദ്രശേഖർ ആസാദ് ജയിൽ മോചിതനായി
cancel

ന്യൂഡൽഹി: ജ​മാ മ​സ്​​ജി​ദി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​തി​ന്​​ അ​റ​സ്​​റ് റി​ലാ​യ ഭീം ​ആ​ർ​മി നേ​താ​വ്​ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ് ജയിൽ മോചിതനായി. ഇന്നലെ കോടതി ജാമ്യം അനുവദിച്ചെങ്കിലും മ ോചനം വൈകിപ്പിക്കുകയാണെന്ന് ആരോപണം ഉയർന്നിരുന്നു.

തീ​സ്​​ഹ​സാ​രി കോ​ട​തി കർശന ഉപാധികളോടെയാണ് ആസ ാദിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. നാ​ലാ​ഴ്​​ച ഡ​ൽ​ഹി​യി​ൽ ഉ​ണ്ടാ​ക​രു​ത്​, എ​ല്ലാ ശ​നി​യാ​ഴ്​​ച​യും ആ​സാ ​ദി​​ന്‍റെ നാ​ടാ​യ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ഹാ​റ​ൻ​പു​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക​ണം, ചി​കി​ത്സ​ ക്ക്​ ഡ​ൽ​ഹി​യ​ി​ൽ വ​രണമെങ്കിൽ അ​നു​മ​തി വാ​ങ്ങ​ണം, ഒ​രു മാ​സ​ത്തി​നു ശേ​ഷം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​തു​വ​രെ മാ​സ​ത്തി​ലെ അ​വ​സാ​ന ശ​നി​യാ​ഴ്​​ച സ​ഹാ​റ​ൻ​പു​ർ സ്​​റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക​ണം തു​ട​ങ്ങി​യ ഉ​പാ​ധ​ക​ളിലാണ് ജാമ്യം.

ഡി​സം​ബ​ർ 21നാ​ണ്​ ആ​സാ​ദി​നെ ഡൽഹി ജ​മാ ​മ​സ്​​ജി​ദി​ൽ​നി​ന്നും അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ത​ലേ​ദി​വ​സം വെ​ള്ളി​യാ​ഴ്​​ച ജ​മാ ​മ​സ്​​ജി​ദി​ൽ​നി​ന്നും ഭ​ര​ണ​ഘ​ട​ന​​യേ​ന്തി ജ​ന്ത​ർ​മ​ന്ത​റി​ലേ​ക്ക്​ റാ​ലി ന​ട​ത്തു​മെ​ന്നും തു​ട​ർ​ന്ന്​ പൗ​ര​ത്വ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്കു​ന്ന​തു​വ​രെ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​മെ​ന്നും​ പ്ര​ഖ്യാ​പി​ച്ചാ​യി​രു​ന്നു ആ​സാ​ദ്​ ജ​മാ ​മ​സ്​​ജി​ദി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ, പൊ​ലീ​സ്​ റാ​ലി​ക്ക്​ അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യും നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്കുകയും ചെയ്തു.

പൊ​ലീ​സി​​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച്​ ജ​മാ​ മ​സ്​​ജി​ദി​ൽ ക​ട​ന്ന ആ​സാ​ദ്​ ​​പ്ര​തി​ഷേ​ധ​ത്തി​ന്​ തു​ട​ക്ക​മി​ട്ടു. സ​മ​ര​ത്തി​നി​െ​ട പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തെ​ങ്കി​ലും ര​ക്ഷ​പ്പെ​ട്ട ആ​സാ​ദ്​ വീ​ണ്ടും ജ​മാ​ മ​സ്​​ജി​ദി​ലെ​ത്തി. തു​ട​ർ​ന്ന്​ ഡി​സം​ബ​ർ 21ന്​ ​രാ​വി​ലെ ​െപാ​ലീ​സി​ൽ​ കീ​ഴ​ട​ങ്ങി. ജ​യി​ലി​ലാ​യി​രു​ന്ന ആ​സാ​ദി​നെ ആ​രോ​ഗ്യ​സ്ഥി​തി വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന്​ ‘എ​യിം​സി​’ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആ​സാ​ദി​നെ​തി​രെ ചു​മ​ത്തി​യ കു​റ്റ​ങ്ങ​ൾ​ക്ക്​ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ പൊ​ലീ​സി​ന്​ സാ​ധി​ച്ചി​ല്ലെ​ന്ന്​ ജാമ്യം അനുവദിക്കുമ്പോൾ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടിയിരുന്നു. ഡൽഹി ജ​മാമ​സ്​​ജി​ദ്​ പാ​ക്കി​സ്​​താ​ൻ അ​ല്ലെ​ന്നും പ്ര​തി​ഷേ​ധി​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും അ​വ​കാ​ശ​മു​ണ്ടെ​ന്നും ഡ​ൽ​ഹി പൊ​ലീ​സി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കോടതി പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bhim ArmyJama MasjidChandrashekhar AzadCitizenship Amendment Act
News Summary - Chandrashekhar Azad released-india news
Next Story