Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചന്ദ്രശേഖർ ആസാദിന്​...

ചന്ദ്രശേഖർ ആസാദിന്​ കർശന ഉപാധികളോടെ ജാമ്യം

text_fields
bookmark_border
chandrashekhar-azad
cancel
camera_alt?????????? ??????

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ജ​മാ മ​സ്​​ജി​ദി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​തി​ന്​​ അ ​റ​സ്​​റ്റി​ലാ​യ ഭീം ​ആ​ർ​മി നേ​താ​വ്​ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​ന് തീ​സ്​​ഹ​സാ​രി കോ​ട​തി ജാ​മ്യം അ​നു​വ​ദി ​ച്ചു. നാ​ലാ​ഴ്​​ച ഡ​ൽ​ഹി​യി​ൽ ഉ​ണ്ടാ​ക​രു​ത്​ എ​ന്ന​ത​ട​ക്ക​മു​ള്ള ഉ​പാ​ധി​ക​ളോ​ടെ​യാ​ണ്​ ജാ​മ്യം അ​നു​ വ​ദി​ച്ച​ത്. എ​ല്ലാ ശ​നി​യാ​ഴ്​​ച​യും ആ​സാ​ദി​​െൻറ നാ​ടാ​യ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ഹാ​റ​ൻ​പു​ർ പൊ​ലീ​സ്​ സ ്​​റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക​ണം. ചി​കി​ത്സ​ക്ക്​ ഡ​ൽ​ഹി​യ​ി​ൽ വ​രേ​ണ്ട​തു​ണ്ടെ​ങ്കി​ൽ അ​നു​മ​തി വാ​ങ്ങ​ണം. ഒ​ര ു മാ​സ​ത്തി​നു ശേ​ഷം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​തു​വ​രെ മാ​സ​ത്തി​ലെ അ​വ​സാ​ന ശ​നി​യാ​ഴ്​​ച സ​ഹാ​റ ​ൻ​പു​ർ സ്​​റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക​ണം തു​ട​ങ്ങി​യ ഉ​പാ​ധ​ക​ളും കോ​ട​തി മ​ു​ന്നോ​ട്ടു​വെ​ച്ചു.

ഡ​ൽ​ഹി വി​ടു​ന്ന​തി​ന്​ മു​മ്പ്​ ജ​മാ​മ​സ്​​ജി​ദ്​ സ​​ന്ദ​ർ​ശി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​സാ​ദി​​െൻറ അ​ഭി​ ഭാ​ഷ​ക​​െൻറ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ച്ചു. ഡ​ൽ​ഹി​യി​ൽ തെ​ര​ഞ്ഞെ​ടെ​പ്പ്​ ന​ട​ക്കു​ന്ന​തി​നാ​ൽ ബു​ദ്ധ ി​മു​ട്ടു​ക​ളു​ണ്ടാ​കാ​ൻ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും ഡ​ൽ​ഹി​യി​ൽ ധ​ർ​ണ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട െ​ങ്കി​ൽ ഒ​രു മാ​സം വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും ജാ​മ്യം അ​നു​വ​ദി​ച്ച്​ ജ​ഡ്​​ജി കാ​മി​നി ലാ​വു പ​റ​ഞ്ഞു.

ആ​സാ​ദി​നെ​തി​രെ ചു​മ​ത്തി​യ കു​റ്റ​ങ്ങ​ൾ​ക്ക്​ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ പൊ​ലീ​സി​ന്​ സാ​ധി​ച്ചി​ല്ലെ​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ആ​സാ​ദി​​െൻറ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​വേ ചൊ​വ്വാ​ഴ്​​ച ഡ​ൽ​ഹി പൊ​ലീ​സി​നെ കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു. ജ​മാ മ​സ്​​ജി​ദ്​ പാ​ക്കി​സ്​​താ​ൻ അ​ല്ലെ​ന്നും പ്ര​തി​ഷേ​ധി​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും അ​വ​കാ​ശ​മു​ണ്ടെ​ന്നും ​ജ​ഡ്​​ജി കാ​മ​നി ലാ​വു ഡ​ൽ​ഹി പൊ​ലീ​സി​നോ​ട്​ പ​റ​ഞ്ഞു.

ഡി​സം​ബ​ർ 21നാ​ണ്​ ആ​സാ​ദി​നെ ജ​മാ​മ​സ്​​ജി​ദി​ൽ​നി​ന്നും പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ത​ലേ​ദി​വ​സം വെ​ള്ളി​യാ​ഴ്​​ച ജ​മാ​മ​സ്​​ജി​ദി​ൽ​നി​ന്നും ഭ​ര​ണ​ഘ​ട​ന​​യേ​ന്തി ജ​ന്ത​ർ​മ​ന്ത​റി​ലേ​ക്ക്​ റാ​ലി ന​ട​ത്തു​മെ​ന്നും തു​ട​ർ​ന്ന്​ പൗ​ര​ത്വ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്കു​ന്ന​തു​വ​രെ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​മെ​ന്നും​ പ്ര​ഖ്യാ​പി​ച്ചാ​യി​രു​ന്നു ആ​സാ​ദ്​ ജ​മാ​മ​സ്​​ജി​ദി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ, പൊ​ലീ​സ്​ റാ​ലി​ക്ക്​ അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യും പ്ര​േ​ദ​ശ​ത്ത്​ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്കും​ ചെ​യ്​​തു.

പൊ​ലീ​സി​​െൻറ ക​ണ്ണു​വെ​ട്ടി​ച്ച്​ ജ​മാ​മ​സ്​​ജി​ദി​ൽ ക​ട​ന്ന ആ​സാ​ദ്​ ​​പ്ര​തി​ഷേ​ധ​ത്തി​ന്​ തു​ട​ക്ക​മി​ട്ടു. സ​മ​ര​ത്തി​നി​െ​ട പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തെ​ങ്കി​ലും ര​ക്ഷ​പ്പെ​ട്ട ആ​സാ​ദ്​ വീ​ണ്ടും ജ​മാ​മ​സ്​​ജി​ദി​ലെ​ത്തി. തു​ട​ർ​ന്ന്​ ഡി​സം​ബ​ർ 21ന്​ ​രാ​വി​ലെ ​െപാ​ലീ​സി​ൽ​ കീ​ഴ​ട​ങ്ങി. ജ​യി​ലി​ലാ​യി​രു​ന്ന ആ​സാ​ദി​നെ ആ​രോ​ഗ്യ​സ്ഥി​തി വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന്​ ‘എ​യിം​സി​’ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്​ അടുത്തുവരുന്ന പശ്​ചാത്തലത്തിലാണ്​ ഒരുമാസത്തേക്ക്​ ഡൽഹിയിൽ നിന്ന്​ വിട്ടുനിൽക്കണമെന്ന ഉപാധി കോടതി നിഷ്​കർഷിച്ചത്​. ഇക്കാലയളവിൽ ജന്മദേശമായ യു.പിയിലെ സഹറന്‍പുരിൽ കഴിയണം. ഇതൊരു പ്രത്യേക സാഹചര്യമാണെന്നും ഡൽഹി തെരഞ്ഞെടുപ്പ്​ സമയത്ത്​ കുഴപ്പങ്ങൾ ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ആസാദിനെ ഡൽഹിയിലെ തൻെറ വസതിയിൽ കഴിയാൻ അനുവദിക്കണമെന്ന അഭിഭാഷകൻ മഹ്​മൂദ്​ പ്രാചയുടെ ആവർത്തിച്ചുള്ള അഭ്യർഥനകൾ കോടതി പരിഗണിച്ചില്ല.

അതേസമയം, ജാമ്യം ലഭിച്ചാൽ ജമാമസ്​ജിദ്​ സന്ദർശിക്കണമെന്ന ആസാദിൻെറ ആഗ്രഹം സാധിക്കുന്നതിന്​ കോടതി 24 മണിക്കൂർ അനുവദിച്ചിട്ടുമുണ്ട്​. സഹറന്‍പുരിൽ ആസാദിന്​ സുരക്ഷാ ഭീഷണിയു​ണ്ടെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ഡൽഹിയിൽ തന്നെ കഴിയാൻ അനുവദിക്കണമെന്ന വാദം അഭിഭാഷകൻ ഉന്നയിച്ചത്​. ഇത്​ തള്ളിയ കോടതി മതിയായ സുരക്ഷ ആസാദിന്​ നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചു.

സഹറൻപുരിൽ കഴിയുന്ന നാല്​ ആഴ്ചകളിലെ എല്ലാ ശനിയാഴ്ചയും പൊലീസ് സ്‌റ്റേഷനില്‍ എത്തി ഒപ്പിടണം. അതിന് ശേഷം കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ എല്ലാ മാസത്തിലേയും അവസാന ശനിയാഴ്ചയും സ്​റ്റേഷനിലെത്തണം. ചികിത്സക്കായി ഡല്‍ഹിയിൽ വരേണ്ടതുണ്ടെങ്കില്‍ പൊലീസിനെ അറിയിക്കണമെന്നും ജാമ്യ വ്യവസ്​ഥകളിലുണ്ട്​.

ആ​സാ​ദി​​​​​െൻറ ജാ​മ്യ​പേ​ക്ഷ പ​രി​ഗ​ണി​​ക്കു​ന്ന​തി​നി​ടെ കഴിഞ്ഞദിവസം കോടതി ഡൽഹി പൊ​ലീ​സി​നെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചത്​ ദേശീയ ശ്രദ്ധ നേടിയിരുന്നു. ആ​സാ​ദ് ​പ്ര​തി​ഷേ​ധി​ച്ച ഡ​ൽ​ഹി ജ​മാ മ​സ്​​ജി​ദ്​ പാ​കി​സ്​​താ​ൻ അ​ല്ലെ​ന്നും പ്ര​തി​ഷേ​ധി​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന എ​ല്ലാ​വ​ർ​ക്കും അ​വ​കാ​ശം ന​ൽ​കു​ന്നു​ണ്ടെ​ന്നുമായിരുന്നു കോ​ട​തിയുടെ പരാമർശം. ഡി​സം​ബ​ർ 21ന്​ അറസ്​റ്റിലായ ആ​സാ​ദി​നെ ആ​രോ​ഗ്യ​സ്​​ഥി​തി വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന്​ എ​യിം​സി​ലേ​ക്ക്​ മാ​റ്റാ​ൻ നേ​ര​ത്തേ കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ആസാദിനൊപ്പം അറസ്റ്റിലായ മറ്റു 15 പേര്‍ക്ക് ജനുവരി ഒന്‍പതിന് ജാമ്യം ലഭിച്ചിരുന്നു.

ഉത്തര്‍പ്രേദശിലെ ദലിത് വിഭാഗത്തില്‍നിന്ന് ഭരണകൂടത്തെ നിരന്തരം അലോസരപ്പെടുത്താന്‍ പോന്ന ശബ്​ദവും സാന്നിധ്യവുമായി മാറിയ ചന്ദ്രശേഖര്‍ ആസാദ് എന്ന 33കാരൻ പൗരത്വനിയമ ഭേദഗതിക്കെതിരെ ഡല്‍ഹി ജമാ മസ്ജിദില്‍ 2019 ഡിസംബര്‍ 20ന് നടന്ന അസാധാരണ പ്രതിഷേധത്തിലൂടെയാണ്​ രാജ്യമൊട്ടാകെ ശ്രദ്ധ​ാകേന്ദ്രമായത്​. ഡല്‍ഹി-യു.പി പൊലീസിൻെറ കണ്ണുവെട്ടിച്ചാണ്​ ജമാ മസ്ജിദിന് മുന്നില്‍ തടിച്ചുകൂടിയ 25,000 ഓളം ആളുകള്‍ക്കിടയിലേക്ക് ചന്ദ്രശേഖര്‍ ആസാദ് എത്തിയത്. വിലക്കുകള്‍ ലംഘിച്ച് സമരമുഖത്ത് ഉച്ചയോടെ എത്തിയ ആസാദിനെ മണിക്കൂറുകള്‍ കഴിഞ്ഞ് പുലര്‍ച്ചെ മുന്നുമണിയോടെയാണ്​ പൊലീസ് അറസ്​റ്റ്​ ചെയ്​തത്​.

ഉത്തര്‍പ്രദേശിലെ വടക്കന്‍ ജില്ലകളിലൊന്നായ സഹരാന്‍പൂരിലെ ദലിത് വിഭാഗത്തില്‍നിന്നുള്ള നിയമബിരുദധാരിയായ ആസാദ്​ 2015ല്‍ ഭീം ആര്‍മി എന്ന രാഷ്​ട്രീയ മുന്നേറ്റം രൂപീകരിച്ചതോടെയാണ്​ വാർത്തകളിൽ നിറഞ്ഞുതുടങ്ങിയത്​. സഹരാന്‍പൂരിലെ കോളജില്‍ ദലിത് വിഭാഗത്തില്‍പെട്ടവരെ നിരന്തരം മര്‍ദിക്കുന്നത് ചെറുക്കാനായിരുന്നു ഈ സംഘടിക്കല്‍. കോളജിലെ ഈ ചെറുത്തുനില്‍പ്പ് താമസിയാതെ പുറത്തേക്ക് എത്തിയതോടെ ആസാദിനെ ദേശസുരക്ഷാ നിയമം അനുസരിച്ച് അറസ്​റ്റ്​ ചെയ്തു ഒന്നേകാൽ വർഷം ജയിലില്‍ കിടത്തി. പുറത്തിറങ്ങി ‘രാവണ്‍’ എന്ന വിശേഷണത്തിലൂടെ ആസാദ്​ ദലിത് മുന്നേറ്റത്തിൻെറ പുതിയ ശക്തിയായി ഉയര്‍ന്നു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലുള്ള ദലിത് വിഭാഗമായ ചമാറിൻെറ പിന്തുണ ആസാദിന്​ ഉണ്ടെന്നത്​ ബി.എസ്​.പിക്കും മായാവതിക്കും രാഷ്​ട്രീയ വെല്ലുവിളിയായിട്ടുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsChandrasekhar AzadAnti CAA protest
News Summary - chandrasekhar azad got bail -India news
Next Story