ചന്ദ്രബാബു നായിഡുവിന്റെ ചോദ്യംചെയ്യൽ പൂർത്തിയായി; റിമാൻഡ് നീട്ടി
text_fieldsരാജമഹേന്ദ്രവാരം (ആന്ധ്രപ്രദേശ്): നൈപുണ്യ വികസന കോർപറേഷൻ അഴിമതിക്കേസിൽ അറസ്റ്റിലായ ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിനെ ജയിലിൽ രണ്ടാംദിവസവും ചോദ്യം ചെയ്തു. ആന്ധ്ര പൊലീസ് സി.ഐ.ഡി സംഘമാണ് രാജമഹേന്ദ്രവാരം സെൻട്രൽ ജയിലിൽ നായിഡുവിനെ ചോദ്യം ചെയ്യുന്നത്.
രണ്ടു ദിവസത്തെ ചോദ്യംചെയ്യൽ പൂർത്തിയാക്കി ഞായറാഴ്ച വൈകീട്ട് അഞ്ചിന് ഓൺലൈനായി കോടതിയിൽ ഹാജരാക്കി. 300 കോടിയുടെ അഴിമതിക്കേസിൽ സെപ്റ്റംബർ ഒമ്പതിനാണ് നായിഡുവിനെ അറസ്റ്റ് ചെയ്തത്.
അതേസമയം, നായിഡുവിന്റെ ജുഡീഷ്യൽ റിമാൻഡ് ഒക്ടോബർ 5 വരെ നീട്ടി. രണ്ട് ദിവസത്തെ സി.ഐ.ഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് കോടതി നടപടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

