സി.ബി.െഎ ഉദ്യോഗസ്ഥർ മുൻകൂർ അനുമതി വാങ്ങി വന്നാൽ മതിയെന്ന് ആന്ധ്രസർക്കാർ
text_fieldsഅമരാവതി: സി.ബി.െഎ ഉദ്യോഗസ്ഥർ ഒൗദ്യോഗിക കാര്യങ്ങൾക്കായി സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് മുൻകൂർ അനുമതി ആവശ്യമാണെന്ന് ആന്ധ്രസർക്കാർ. കേന്ദ്രസർക്കാറുമായി പുതിയ പോർമുഖം തുറന്നാണ് ആന്ധ്രസർക്കാറിെൻറ ഉത്തരവ്. ഇതോടെ ആന്ധ്ര സർക്കാറിെൻറ അനുവാദമില്ലാതെ ഒൗദ്യോഗിക കൃത്യനിർവഹണത്തിനായി സംസ്ഥാനത്ത് പ്രവേശിക്കാൻ സി.ബി.െഎ ഉദ്യോഗസ്ഥർക്ക് സാധിക്കില്ല.
ഡൽഹിയിൽ മാത്രമാണ് സി.ബി.െഎ അനുവാദമില്ലാതെ അന്വേഷണത്തിനും റെയ്ഡുകൾ നടത്താനും അനുവാദമുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ അന്വേഷണം നടത്തണമെങ്കിൽ അതാത് സർക്കാറുകളുടെ അനുമതി വേണം. ഇത്തരത്തിൽ സി.ബി.െഎക്ക് നൽകിയ അനുമതിയാണ് പിൻവലിച്ചതെന്നും ആന്ധ്രസർക്കാർ വ്യക്തമാക്കി.
നവംബർ എട്ടിനാണ് ആന്ധ്രസർക്കാർ ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്. എന്നാൽ, കഴിഞ്ഞ ദിവസമാണ് ഉത്തരവ് പുറത്ത് വന്നത്. സംസ്ഥാനത്തെ അന്വേഷണ എജൻസികൾക്ക് കൂടുതൽ അധികാരം നൽകാനും ആന്ധ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്.