Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചന്ദ്രബാബു നായിഡു...

ചന്ദ്രബാബു നായിഡു കരുതൽ തടങ്കലിൽ

text_fields
bookmark_border
chandrababu naidu
cancel
camera_alt?????????? ?????????? ???????? ??????????????????????? (?????? -? ??????)

വിശാഖപട്ടണം: തെലുഗു ദേശം പാർട്ടി (ടി.ഡി.പി) നേതാവും ആന്ധ്രപ്രദേശ്​ മുൻ മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു വിനെ കരുതൽ തടങ്കലിലാക്കി. വിശാഖപട്ടണം വിമാനത്താവളത്തിൽവെച്ചാണ്​ ഇദ്ദേഹത്തെ പൊലീസ്​ കസ്​റ്റഡിയിലെടുത്തത്​. കർഷക മാർച്ചിൽ പ്രസംഗിക്കാൻ പോകുന്ന വഴിയാണ്​ സംഭവം.


വിമാനത്താവളത്തിൽനിന്ന്​ കാറിൽ പുറത്തേക്ക്​ ​പോകവേ പൊലീസ്​ പിടികൂടി വി.ഐ.പി ലോഞ്ചിലേക്ക്​ കൊണ്ടുപോകുകയായിരുന്നു. പിന്നീട്​ വിജയവാഡയിലേക്കോ ഹൈദരാബാദിലേക്കോ മാറ്റിയതായാണ്​ സൂചന.

ചന്ദ്രബാബു നായിഡുവിനെ സ്വീകരിക്കാൻ ടി.ഡി.പി പ്രവർത്തകരും തടയാൻ വൈ.എസ്​.ആർ കോൺഗ്രസ്​ പ്രവർത്തകരും വിമാനത്താവള പരിസരത്തെത്തിയിരുന്നു. ഇരുവിഭാഗവും തമ്മിൽ ഏറെനേരം ഉന്തുംതള്ളുമുണ്ടായി.

ജഗൻ മോഹൻ റെഡ്ഡി സർക്കാരിനെതിരെ പ്രതിഷേധ റാലി പ്രഖ്യാപിച്ചതിന്​ കഴിഞ്ഞ സെപ്​തംബറിലും നായിഡുവിനെ അറസ്റ്റ് ചെയ്ത് വീട്ടു തടങ്കലിലാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chandrababu naiduTDPindia newsYSR
News Summary - chandrababu-naidu-taken-into-custody
Next Story