ആന്ധ്ര പ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കസ്റ്റഡിയില്‍
text_fieldsതിരുപ്പതി: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുപ്പതി എയര്‍പോര്‍ട്ടില്‍ വെച്ചാണ് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ചിറ്റൂര്, തിരുപ്പതി ജില്ലകളില് ജഗന് മോഹന് സര്ക്കാരിനെതിരേയുള്ള പ്രതിഷേധ പരിപാടിയില് പങ്കെടുക്കാനെത്തിയതായിരുന്നു നായിഡു.
തെലങ്കാനയിലെ തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഭരണകക്ഷിയായ വൈ.എസ്.ആര്‍.സി.പി ശ്രമം നടത്തുവെന്ന് ആരോപിച്ചായിരുന്നു ചിറ്റൂരിലും തിരുപ്പൂരിലും പ്രതിഷേധ പരിപാടിക്ക് പദ്ധതിയിട്ടിരുന്നത്. പരിപാടികള്ക്ക് പോലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തുകടക്കാന്‍ പൊലീസ് അനുവദിച്ചിട്ടില്ല.
പോലീസ് നടപടിക്കെതിരേ നായിഡു വിമാനത്താവളത്തിനുള്ളില് കുത്തിയിരുന്ന് പ്രതിഷേധിച്ചു. വിമാനത്താവളത്തിന് പുറത്ത് നിരവധി ടിഡിപി പ്രവര്ത്തകര് തടിച്ചുകൂടിയിട്ടുണ്ട്. പ്രതിഷേധം നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ടി.ഡി.പിയുടെ ജില്ലാ നേതാക്കളെ പൊലീസ് വീട്ടുതടങ്കലിലാക്കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

